വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഒക്ടോബർ 1 ന് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഒക്ടോബർ 1 മുതൽ തന്നെ പ്രവേശനം നൽകിത്തുടങ്ങും. ഒന്നാം അലോട്ട്മെന്റ് പ്രകാരം ഇതുവരെ 15,521 കുട്ടികളാണ് പ്രവേശനം നേടിയത്. രണ്ടാം അലോട്ട്മെന്റിൽ 15,019 സീറ്റുകളിലേക്കാണ് പ്രവേശനം. രണ്ടാം അലോട്ട്മെന്റിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾ ഒക്ടോബർ 5 വൈകിട്ട് 4ന് മുൻപായി സ്ഥിര /താത്കാലിക പ്രവേശനം നേടേണ്ടതാണ്. http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ Higher Secondary (Vocational) Admission എന്ന ലിങ്കിലൂടെ പ്രവേശന വെബ് സൈറ്റിൽ പ്രവേശിച്ച് Second Allotment Results എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർക്ക് പ്രസ്തുത ലിങ്കിൽ നിന്നു തന്നെ അലോട്ട്മെന്റ് ലെറ്റർ ലഭിക്കും.
News Access is a website that aims to bring the latest news to its readers as quickly as possible......