ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഭർത്താവ് ഉപേഷിച്ചവർ, ബി പി എൽ കുടുംബത്തിൽപെട്ടവർ, പെൺമക്കൾ മാത്രമുള്ളവർ തുടങ്ങിയവർക്ക് 50000 രൂപ വരെ വീടിന്റെ അറ്റകുറ്റപ്പണിക്ക് സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും ലഭിക്കും.
ന്യൂനപക്ഷ ക്ഷേമ വകുപ്പു നൽകുന്ന ഈ ധനസഹായം മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന മത വിഭാഗങ്ങളിൽപ്പെട്ടവർക്കായിരിക്കും ലഭിക്കുക.
അപേക്ഷകന്റെ പേരിലുള്ള വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കൂടുതൽ ആവരുത് . അപേക്ഷകൻ കുടുംബത്തിലെ ഏക വരുമാനദായകൻ ആയിരിക്കണം. പത്തു വർഷത്തിനിടെ മറ്റു വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഭവന നിർമാണത്തിനോ അറ്റകുറ്റപ്പണിക്കോ ആനുകൂല്യം ലഭിച്ചവർ ഈ സഹായത്തിന് അർഹരായിരിക്കില്ല. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ള മക്കളുള്ള വിധവകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിൽ സെപ്റ്റംബർ 30-നു മുൻപ് അപേക്ഷ നൽകണം. കരം ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളും അപേക്ഷയോടൊപ്പം സർപ്പിക്കണം.
കൂടുതൽ വിവരങ്ങൾ www.min oritywelfare.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നു ലഭിക്കും.
Comments
Post a Comment