ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കൽ തർക്കത്തിൽ ആമസോണിന് അനുകൂല നിലപാടുമായി സുപ്രീംകോടതി .....റിലയൻസിന്റെ ഏറ്റെടുക്കൽ പ്രക്രീയ മരവിപ്പിച്ചു
ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വ്യവസായ ഭീമൻ റിലയൻസും ഈ - കോമേഴ്സ് മേഖലയിലെ ശക്തനായ ആമസോണും തമ്മിലെ നീണ്ട നാളത്തെ തർക്കത്തിനു വിരാമമിട്ട് സുപ്രീം കോടതി ആമസോണിന് അനുകൂലമായ വിധി പ്രഖ്യാപിച്ചു. 24,713 കോടി രൂപയുടെ റിലയൻസിന്റെ ഏറ്റെടുക്കൽ നടപടി തടഞ്ഞു കൊണ്ടാണ് ഈ കോടതി ഉത്തരവ്. സിംഗപൂർ അന്താരാഷ്ട്ര തർക്കപരിഹാര കോടതിയുടെ സ്‌റ്റേ നിലനിൽക്കുമെന്ന ആമസോണിന്റെ വാദം പരിഗണിച്ചാണ് സപ്രിംകോടതിയുടെ ഈ വിധി പുറപെടുവിച്ചത് Future Retail, Future Enterprises, Future Lifestyle, Future Supply Chain എന്നീ ഓഹരികൾ 10 ശതമാനം നഷ്ടത്തിൽ ലോവർ സർക്യൂട്ട് രേഖപ്പെടുത്തി. Future Consumer 8.2 ശതമാനം നഷ്ടത്തിൽ അടച്ചു.