വൈദ്യുത ബില്ലിൽ കുടിശിക വരുത്തുന്നവരുടെ കണക്ഷൻ വിച്ഛേദിക്കാൻ തയ്യാറായി KSEB. ലോക് ഡൗൺ പശ്ചാത്തലത്തിൽ സർക്കാർ നിർദേശത്തെതുടർന്ന് ചില വിട്ടുവീഴ്ചകൾ നൽകിയിരുന്നു. എന്നാൽ ഇതിന്റെ മറവിൽ ഉപയോക്താക്കൾ വൈദ്യുതി ബിൽ അടയ്ക്കാൻ വീഴ്ച വരുത്തിയത് ബോർഡിനു വൻ സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കി.
കുടിശ്ശിക ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യവും ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. ഇനിയും കുടശിക തീർത്തില്ലെങ്കിൽ 21 ദിവസത്തെ നോട്ടീസ് നൽകി കണക്ഷൻ വിച്ഛേദിക്കാമെന്ന് പുതിയ ഉത്തരവിൽ പറയുന്നു.
Comments
Post a Comment