ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സിനിമയുടെ എല്ലാ പുരസ്‌കാരങ്ങളും തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സിനിമാസംഘടന.
സുരാജ് വെഞ്ഞാറമ്മൂട്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം 'ആന്‍ഡ്രായിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25'നെതിരെ മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ(MIC). സിനിമ മോഷണമാണെന്ന് ആരോപണമുണ്ടെന്നും, ചിത്രത്തിന് നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ചെടുക്കണം എന്നും ആവശ്യപ്പെട്ട് സിനിമാ-സാംസ്‌കാരിക മന്ത്രി സജി ചെറിയാന് സംഘടന പരാതി നല്‍കി. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ സംവിധായകൻ.
അവര്‍ഡിന് സമര്‍പ്പിച്ചപ്പോള്‍ ചിത്രത്തിനായി നല്‍കിയ സത്യവാങ്മൂലം അടിസ്ഥാനവിരുദ്ധമാണെന്നും ആരോപണമുണ്ട്.
2020ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും (മികച്ച നവാഗത സംവിധായകന്‍, നടന്‍, മികച്ച കലാസംവിധായകന്‍) 25-ാമത് IFFKയില്‍ രാജ്യാന്തര ചലച്ചിത്ര നിരൂപകരുടെ സംഘം തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു.
Comments
Post a Comment