ജപ്പാനിൽ വിവിധ തൊഴിൽ മേഖലകളിലെ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഒരു പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. കേരളീയർക്ക് ഈ അവസരം പ്രയോജനപ്പെടുത്താൻ നോർക്ക വകുപ്പ് വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന സർക്കാർ . തൊഴിൽ അവസരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ നോർക്കായുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.
ഇന്ത്യൻ പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ് സുഗമമാക്കുന്നതിന്, ജാപ്പനീസ് ഭാഷാ പരിശീലനവും ടെസ്റ്റിംഗ് സൗകര്യങ്ങളും രാജ്യത്ത് സ്ഥാപിക്കാൻ ജാപ്പനീസ് സർക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. ജപ്പാനിലെ ആരോഗ്യ മേഖലയിൽ കേരളീയ തൊഴിലന്വേഷകർക്ക്, പ്രത്യേകിച്ച് നഴ്സുമാർക്ക് ഇതൊരു സുവർണാവസരമാണ്.
Comments
Post a Comment