രവി പിള്ളയുടെ മകന്‍റെ വിവാഹത്തിന്‍റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി.
കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കേ. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നൽകിയതെന്ന് വിശദീകരണം ചോദിച്ച് ഹൈക്കോടതി . ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകണം.തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണോ വിവാഹങ്ങൾ നടക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് വരുത്തണമെന്നും നിലവിൽ ക്ഷേത്രത്തിൽ ഒരു വിവാഹ സംഘത്തിനൊപ്പം 12 പേർക്കാണ് പ്രവേശനത്തിന് അനുമതിയുള്ളത്. രവി പിള്ളയുടെ മകന്‍റെ വിവാഹത്തില്‍ ഇത് പാലിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. നടപ്പന്തലില്‍ ഓഡിറ്റോറിയത്തിന് സമാനമായ രൂപമാറ്റം വരുത്തി. വിവാഹസമയത്ത് നടപ്പന്തലിന്റെ സുരക്ഷ സ്വകാര്യ ഏജന്‍സിക്ക് കൈമാറിയോ എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു
രവിപിള്ളയുടെ മകന്‍റെ വിവാത്തിന്‍റെ ഭാഗമായി നടപ്പന്തലിലെ കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളും കോടതി നിർദേശത്തെ തുടർന്ന് നേരത്തെ നീക്കിയിരുന്നു. എന്നാൽ മറ്റ് അലങ്കാരങ്ങൾ മാറ്റിയിരുന്നില്ല. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടർന്ന് കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുവായൂരില്‍ നടന്ന എല്ലാ വിവരങ്ങളുടെയും വിശദാംശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി. നടപ്പന്തലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് കോടതി അറിയിച്ചു. തൃശൂര്‍ എസ്.പിയേയും ഗുരുവായൂര്‍ സി.ഐയെയും സെക്ടറല്‍ മജിസ്‌ട്രേറ്റിനെയും കേസില്‍ കോടതി കക്ഷി ചേര്‍ത്തു. കേസ് ഒക്ടബോര്‍ അഞ്ചിന് പരിഗണിക്കും.
Comments
Post a Comment