കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) റവന്യൂ വകുപ്പിലേക്ക് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള തൊഴിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് സർക്കാർ ജോലി നേടാൻ മികച്ച ഒരു അവസരമാണിത്. 2021 ഒക്ടോബർ 20 വരെ തുളസി പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരമുണ്ട്.
വിദ്യാഭ്യാസ യോഗ്യത
വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയിൽ വിജയിക്കുക.
പ്രായ പരിധി
വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 18 ഉം പരമാവധി പ്രായപരിധി 36 ഉം ആണ്.
ശമ്പള വിശദാംശങ്ങൾ
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള ശമ്പളം 17,000-37,500/-രൂപയാണ്.
പരീക്ഷാ രീതി
ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ആണ്.
ആകെ മാർക്ക് 100
സമയ ദൈർഘ്യം 2 മണിക്കൂർ
പരീക്ഷാ സിലബസ്
പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ്
ജനറൽ ഇംഗ്ലീഷ്
ലളിതമായ ഗണിതവും / mental capacity
റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ, പിന്നാക്ക വികസന കോർപറേഷനിൽ ജൂനിയർ അസിസ്റ്റന്റ്, ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ്–2 തുടങ്ങി 42 തസ്തികയിലേക്കാണ് കേരള പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments
Post a Comment