കര്‍ഷകസമരത്തിന് പിന്തുണയുമായി തിങ്കളാഴ്ച സംസ്ഥാനത്ത് എൽഡിഎഫ് ഹര്‍ത്താല്‍.
കര്‍ഷകസമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആണ് സംസ്ഥാനത്ത് ( തിങ്കളാഴ്ച ) ഹര്‍ത്താലായി ആചരിക്കുന്നത്.
പത്ത് മാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടികൾക്കെതിരെയാണ് കർഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ലെന്നും. കടകൾ തുറക്കില്ലെന്നും സംയുക്ത ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി. പത്രം, പാല്‍, ആംബുലന്‍സ്, ആശുപത്രി സേവനം, അവശ്യ സര്‍വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Comments
Post a Comment