യുട്യൂബില്‍നിന്നു പ്രതിമാസം നാലു ലക്ഷം രൂപ വരുമാനം ലഭിക്കുന്നതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
കോവിഡ് കാലത്തു വിഡിയോ കോണ്‍ഫറന്‍സിലൂടെ വിദേശ സര്‍വകലാശാലകളിലെ കുട്ടികള്‍ക്കായി ഓൺലൈൻ ക്ലാസ്സ് എടുത്തിരുന്നു. 950-ൽപരം ക്ലാസ്സുകൾ അദ്ദേഹം എടുത്തിരുന്നു. പിന്നീട് ആ വീഡിയോ യൂട്യുബില്‍ അപ്‌ലോഡ് ചെയ്തു. കാഴ്ചക്കാരുടെ എണ്ണം കൂടിയതോടെ മാസത്തില്‍ നാലു ലക്ഷം രൂപ വരെ ഇപ്പോൾ വരുമാനം ലഭിക്കുന്നുണ്ട്.
ബറൂച്ചിൽ ഡല്‍ഹി - മുംബൈ എക്‌സ്പ്രസ് വേ നിര്‍മാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments
Post a Comment