പുതിയ വകഭേദമായ 'ഒമൈക്രോണ്‍' (B.1.1.529) കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദേശം. വിദേശത്ത് നിന്നും സ്ഥാനത്ത് എത്തുന്നവർ വിമാനത്താവളങ്ങളിൽ വീണ്ടും ആർ.ടി.പി.സി.ആറിന് വിധേയമാകണം. കര്‍ശനമായി ഏഴ് ദിവസം ക്വാറൻറീനിലുo ഇരിക്കണം.കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർ.ടി.പി.സി.ആർ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
News Access is a website that aims to bring the latest news to its readers as quickly as possible......