2022 ഏപ്രിൽ മാസത്തോടെ മുഴുവൻ റേഷൻ കാർഡുകളും സ്മാർട്ട് റേഷൻ കാർഡുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് വകുപ്പ് റേഷൻ കാർഡിലെ പിഴവുകൾതിരുത്തുന്നതിനുള്ള കാമ്പയിൻ ആരംഭിക്കുകയാണ്.
'തെളിമ' എന്നു പേരിട്ട പദ്ധതിക്ക് 2021 നവംബർ 15 ന് തുടക്കമാകുകയാണ്.
ഇക്കഴിഞ്ഞ റേഷൻ കാർഡ് പുതുക്കൽ പ്രക്രിയയുടെ സമയത്തും പിന്നീട് പുതിയ റേഷൻ കാർഡുകൾ അപേക്ഷിച്ച് ലഭിച്ച സമയത്തും റേഷൻ കാർഡുകളിൽ കടന്നു കൂടിയ പിശകുകളും പിഴവുകളുമാണ് നവംബർ 15 മുതൽ ഡിസംബർ 15 വരെയുള്ള റേഷൻ റേഷൻ കാർഡ് ശുദ്ധീകരണ പ്രക്രിയയിലൂടെ തിരുത്തിനൽകുന്നത്.
നിലവിലുള്ള റേഷൻ കാർഡുകൾ സ്മാർട്ട് റേഷൻ കാർഡുകളാക്കി മാറ്റുന്നതിന് മുമ്പ് റേഷൻ കാർഡുകളിലെ തെറ്റുകൾ മുഴുവനായും ദൂരീകരിക്കുന്നതിന്റെ ഭാഗമായാണ് തെളിമ പദ്ധതി നടപ്പാക്കുന്നത്.
റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ പേര്, വയസ്സ്, മേൽ വിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം, LPG, വൈദ്യുതി എന്നിവയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ,വാർഡ് നമ്പർ, വീട്ടു നമ്പർ, പഞ്ചായത്തിന്റെ പേര് , സ്ഥലപ്പേര് എന്നിവയുടെ തിരുത്ത്,പുതിയ വിവരങ്ങളുടെ ഉൾപ്പെടുത്തൽ എന്നിവ കാമ്പയിന്റെ ഭാഗമായി റേഷൻ കാർഡുടമകൾക്ക് സാധിച്ചെടുക്കാൻ കഴിയും. റേഷൻ കാർഡിലെ അംഗങ്ങളിൽ ഇനിയും ആധാർ വിവരങ്ങൾ റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് അതിനുള്ള അവസരവും കാമ്പയിന്റെ ഭാഗമായി ഉണ്ടായിരിക്കും.
പദ്ധതിയുടെ ഭാഗമായുള്ള അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കുന്നതിനോ
തിരുത്തലിന് ആധികാരിക വരുത്തുന്നതിനോ റേഷൻ കാർഡുകൾ താലൂക്ക് സപ്ലൈ ഓഫീസുകളിൽ പോകേണ്ടതില്ല.
സുപ്രധാന കാര്യം:
റേഷൻ കാർഡുകൾ മുൻഗണനാ പട്ടികയിലേക്ക് (BPL) തരം മാറ്റൽ,
റേഷൻ കാർഡിലെ വരുമാനം, വീടിന്റെ വിസ്തീർണ്ണം, വാഹനങ്ങളുടെ വിവരങ്ങൾ എന്നിവയിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകൾ ഈ പദ്ധതി പ്രകാരം സ്വീകരിക്കുന്നതല്ല.
Comments
Post a Comment