ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഭർത്താവ് ഉപേഷിച്ചവർ, ബി പി എൽ കുടുംബത്തിൽപെട്ടവർ, പെൺമക്കൾ മാത്രമുള്ളവർ തുടങ്ങിയവർക്ക് 50000 രൂപ വരെ വീടിന്റെ അറ്റകുറ്റപ്പണിക്ക് സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും ലഭിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പു നൽകുന്ന ഈ ധനസഹായം മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന മത വിഭാഗങ്ങളിൽപ്പെട്ടവർക്കായിരിക്കും ലഭിക്കുക. അപേക്ഷകന്റെ പേരിലുള്ള വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കൂടുതൽ ആവരുത് . അപേക്ഷകൻ കുടുംബത്തിലെ ഏക വരുമാനദായകൻ ആയിരിക്കണം. പത്തു വർഷത്തിനിടെ മറ്റു വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഭവന നിർമാണത്തിനോ അറ്റകുറ്റപ്പണിക്കോ ആനുകൂല്യം ലഭിച്ചവർ ഈ സഹായത്തിന് അർഹരായിരിക്കില്ല. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ള മക്കളുള്ള വിധവകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിൽ സെപ്റ്റംബർ 30-നു മുൻപ് അപേക്ഷ നൽകണം. കരം ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന താമസ സർട്ടിഫിക്കറ്റ് തു...
News Access is a website that aims to bring the latest news to its readers as quickly as possible......
Comments
Post a Comment