പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 79 വയസായിരുന്നു. ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു .ഗായികയായ സഹോദരിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകളെഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം.
കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ട്ട പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. 50,000 രൂപയാണ് ധനസഹായമായി നല്‍കുന്നത്. മരണവുമായി ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയാസെന്റർ വഴി അപേക്ഷ സമർപ്പിക്കാം. ലഭിക്കുന്ന അപേക്ഷ ജില്ലാ തലത്തില്‍ അഞ്ചംഗ കമ്മിറ്റി പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത ആളുകൾക്ക് ചുവടെയുള്ള അപേക്ഷ പൂരിപ്പിച്ച് താഴെ പറയുന്ന രേഖകൾ സഹിതം അടുത്തുള്ള സർക്കാർ ആശുപത്രി/ അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാം. 🔹എൽഎസ്ജി ഡിയിൽ നിന്ന്ലഭിച്ച മരണ സർട്ടിഫിക്കറ്റ് 🔹ചികിത്സിച്ച ആശുപത്രിയിൽ നിന്ന്ലഭിച്ച മെഡിക്കൽ രേഖ 🔹അപേക്ഷകന്റെ തിരിച്ചറിയൽ കാർഡ് ഓൺലൈൻ അപേക്ഷ ഫോം ലഭിക്കാൻ ക്ലിക്ക് ചെയ്യുക
Comments
Post a Comment