സർക്കാർ സർവീസുകളിലേക്ക് നടത്തുന്ന മത്സര പരീക്ഷകളുടെ പ്രിലിമിനറി പരീക്ഷ (പ്രാഥമിക ഘട്ടം) വിജയിച്ചാൽ ലക്ഷം രൂപ സമ്മാനം.
ബിഹാർ സർക്കാരാണ് ഇത്തരത്തിൽ വെത്യസ്തമായ ഒരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്. സർക്കാർ സർവീസുകളിലേക്ക് നടത്തുന്ന മത്സര പരീക്ഷകളുടെ പ്രിലിമിനറി പരീക്ഷ (പ്രാഥമിക ഘട്ടം) വിജയിക്കുന്ന ജനറൽ വിഭാഗത്തിലെ വനിതകൾക്ക് പ്രോത്സാഹനമായി ലക്ഷം രൂപ നൽകാൻ തീരുമാനമായി.
വനിത-ശിശു വികസന കോർപറേഷനാണ് മെയിൻ പരീക്ഷക്ക് യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് തുക നൽകുന്നത്. മെയിൻ പരീക്ഷ, അഭിമുഖം എന്നിവക്ക് ഒരുങ്ങാൻ വേണ്ടിയാണ് തുക അനുവദിക്കുന്നത്. യു.പി.എസ്.സി, ബി.പി.എസ്.സി പരീക്ഷകളിൽ മികച്ച പ്രകടനം നടത്തുന്നതിനായി വനിത ഉദ്യോഗാർഥികളെ പ്രചോദിപ്പിക്കാൻ വേണ്ടിയാണ് പദ്ധതിയെന്ന് ഡബ്ല്യു.സി.ഡി.സി എം.ഡി ഹർജോത് കൗർ ബംഹാര പറഞ്ഞു.
Comments
Post a Comment