ബി.എസ്സി. നഴ്സിങ് സർക്കാർ സീറ്റുകളിലേക്കുള്ള പ്രവേശനനടപടികൾ തിങ്കളാഴ്ചയോടെ എൽ.ബി.എസ്. സെന്റർ ആരംഭിക്കും. സർക്കാർ കോളേജുകളിലെയും സ്വാശ്രയ, സഹകരണ മേഖലയിലെ കോളേജുകളിലെയും സിപാസിനു കീഴിലുള്ള കോളേജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എൽ.ബി.എസിന് അനുമതി നൽകി. ട്രയൽ അലോട്ട്മെന്റ് 11നും ആദ്യ അലോട്ട്മെന്റ് 15നും പ്രസിദ്ധീകരിക്കാനാണ് ആലോചിച്ചിട്ടുള്ളതെന്ന് എൽ.ബി.എസ്. ഡയറക്ടർ ഡോ. അബ്ദുൾറഹ്മാൻ അറിയിച്ചു. ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം, പരിയാരം സർക്കാർ കോളേജുകളിലായി 478 സീറ്റുകളടക്കം 6235 നഴ്സിങ് സീറ്റുകളാണുള്ളത്. സർക്കാർ കോളേജുകളിലെ മുഴുവൻ സീറ്റിലും മറ്റു കോളേജുകളിലെ പകുതിസീറ്റിലുമാണ് എൽ.ബി.എസ്. അലോട്ട്മെന്റ് നടത്തുന്നത്. മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അലോട്ട്മെന്റുകൾ മാനേജ്മെന്റ് അസോസിയേഷനുകൾ നേരത്തേ ആരംഭിച്ചിരുന്നു. രണ്ട് അസോസിയേഷനുകളും രണ്ട് അലോട്ട്മെന്റുകൾവീതം നടത്തി. പ്രൈവറ്റ് നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലെ കോളേജുകളിൽ 457 മാർക്കുവരെ ലഭിച്ചവർക്കാണ് ഇതുവരെ അലോട്ട്മെന്റ് ലഭിച്ചത്.
news access ഇപ്പോൾ Facebook-ൽ വായിക്കാം ..... ഇവിടെ ക്ലിക്ക് ചെയ്യുക ....... പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന 29 ബില്ലുകളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെന്‍ററൽ ബാങ്ക് എന്നിവ സ്വകാര്യവൽക്കരണത്തിനുള്ള ബിൽ ഈ സമ്മേളനകാലയളവിൽ കേന്ദ്രസർക്കാർ പാർലമെന്‍റിൽ അവതരിപ്പിക്കും. ഇതിനായി ബാങ്കിങ് നിയമഭേദഗതി ബിൽ കൊണ്ട് വരും.1970ലെ ബാങ്കിങ് കമ്പനീസ് ആക്ട്, 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് എന്നിവയിൽ ഭേദഗതി വരുത്തിയാവും ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടപ്പിലാക്കുക. സ്വകാര്യവൽക്കരണത്തിലൂടെ 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി.
Comments
Post a Comment