കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2021-22 അധ്യയന വര്‍ഷം നടത്തുന്ന ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍ക്ക് നവംബര്‍ 25 വരെ പിഴയില്ലാതെയും 30 വരെ 100 രൂപ പിഴയോടെയും ഓണ്‍ലൈനായി അപേക്ഷ നല്‍കാം. രജിസ്ട്രേഷനുള്ള ലിങ്ക് http://www.sdeuoc.ac.in -ല്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രവേശന നിയമാവലിയും ഫീസ് വിവരങ്ങളുമടങ്ങുന്ന പ്രോസ്പെക്ടസ് പരിശോധിച്ച് വ്യക്തത നേടണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടോ ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. 673635 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കണം. ഫോണ്‍: 0494 2407 356, 2400288, 2660 600.
news access ഇപ്പോൾ Facebook-ൽ വായിക്കാം ..... ഇവിടെ ക്ലിക്ക് ചെയ്യുക ....... പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന 29 ബില്ലുകളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെന്‍ററൽ ബാങ്ക് എന്നിവ സ്വകാര്യവൽക്കരണത്തിനുള്ള ബിൽ ഈ സമ്മേളനകാലയളവിൽ കേന്ദ്രസർക്കാർ പാർലമെന്‍റിൽ അവതരിപ്പിക്കും. ഇതിനായി ബാങ്കിങ് നിയമഭേദഗതി ബിൽ കൊണ്ട് വരും.1970ലെ ബാങ്കിങ് കമ്പനീസ് ആക്ട്, 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് എന്നിവയിൽ ഭേദഗതി വരുത്തിയാവും ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടപ്പിലാക്കുക. സ്വകാര്യവൽക്കരണത്തിലൂടെ 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി.
Comments
Post a Comment