ശരീരഭാരം കുറയ്ക്കാനായി എത്ര സമയം ചെലവഴിക്കാനും ഒരു മടിയും കാട്ടാത്തവരുണ്ട്, എന്നാൽ അതുപോലെ തടി കുറയ്ക്കാൻ ആഗ്രഹമുണ്ട് പക്ഷേ ശരീരം വിയർത്തുള്ള ഏർപ്പാട് വേണ്ടേ വേണ്ട എന്നു കരുതുന്ന മടിയൻമാരുമുണ്ട്. വണ്ണം കുറക്കാൻ പ്രയോഗിച്ചു നോക്കാനാവുന്ന 10 വഴികൾ നോക്കാം.
1. എണ്ണയിൽ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ജങ്ക് ഫുഡ്‌സും ഒഴിവാക്കിയാൽ കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാം
2. ആഹാരസമയത്തിനു മുമ്പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കാൻ മറക്കരുത്.
3. നാരുള്ള പച്ചക്കറി കൂടുതൽ കഴിക്കാം.
4.പഞ്ചസാരയുടെ അളവ് കൂടുതലുള്ള ലഘുപാനീയങ്ങൾ, മധുപലഹാരങ്ങൾ എന്നിവ കുറയ്ക്കുക.
5. ദിവസവും കുറഞ്ഞത് നാൽപ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം.
6,ഉറക്കം നന്നായില്ലെങ്കിൽ തടി കൂടുമെന്നുറപ്പ്. തടി കുറയ്ക്കാൻ ആവശ്യത്തിന് ഉറങ്ങിക്കോളൂ
7.ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ പറയുന്നു
8.പ്രഭാത ഭക്ഷണം കഴിവതും ഒഴിവാക്കാതിരിക്കുക.
9.ശ്വസനത്തിന് പ്രാധാന്യമുള്ള നടത്തം, നീന്തല്‍, ജോഗിങ്ങ് എന്നിവ പരീക്ഷിക്കാം.
10.ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവയും തടി വർധിക്കാന്‍ കാരണമാകും. നല്ല പാട്ടുകൾ കേൾക്കുകയും യോഗ, മെഡിറ്റേഷൻ എന്നിവ പരീക്ഷിക്കുകയും ചെയ്യുക.
Comments
Post a Comment