ക്രൂഡ് ഓയിൽ വില ഒറ്റ ദിവസം പത്ത് ഡോളറോളം ഇടിഞ്ഞിട്ടും ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുകയാണ് ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാരുകളും .
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞ് മൂന്ന് ദിവസമാകുമ്പോഴും ഇന്ത്യയിൽ എണ്ണവിലയിൽ മാറ്റമില്ല. വില കുറയ്ക്കാൻ സർക്കാരുകളുടെ ഭാഗത്ത് നിന്നും എണ്ണക്കമ്പനികൾക്ക് മേൽ യാതൊരു സമ്മർദ്ദവും ഉണ്ടായിട്ടുമില്ല.പെട്രോളിന്റെ എക്സൈസ് തീരുവയിൽ അഞ്ച് രൂപയും ഡീസലിന്റെ എക്സൈസ് തീരുവയിൽ പത്ത് രൂപയും കേന്ദ്രം കുറച്ചിരുന്നു. ഇതിന് ശേഷം കഴിഞ്ഞ മൂന്നാഴ്ചയായി വിലയിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇതിനിടെ പലപ്പോഴും ഇടിവുണ്ടായി. കഴിഞ്ഞ ദിവസം കൊവിഡ് ഒമിക്രോൺ ഭീതിയെ തുടർന്ന് ക്രൂഡ് ഓയിൽ വില 82 ഡോളറിൽ നിന്ന് 72 ഡോളറിലേക്ക് താഴ്ന്നിരുന്നു.
Comments
Post a Comment