വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഐ ടി ഐ കളിൽ CoE സ്‌കീമിൽ പരിശീലനം പൂർത്തിയാക്കി ട്രേഡ് ടെസ്റ്റ് വിജയിച്ച ട്രെയിനികളിൽ NTC ലഭിക്കാത്തവർ 25 നകം എസ്.എസ്.എൽ.സി ബുക്ക്, പി.എൻ.ടി.സി, മാതാവിന്റെ പേര് ഉൾപ്പെട്ടിട്ടുള്ള രേഖ എന്നിവയുടെ പകർപ്പ് ഉൾപ്പെടെയുള്ള രേഖകൾ അതത് ഐ ടി ഐ പ്രിൻസിപ്പൽമാർക്ക് സമർപ്പിക്കണമെന്ന് ട്രെയിനിങ് ഡയറക്ടർ അറിയിച്ചു.
കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ട്ട പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. 50,000 രൂപയാണ് ധനസഹായമായി നല്‍കുന്നത്. മരണവുമായി ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയാസെന്റർ വഴി അപേക്ഷ സമർപ്പിക്കാം. ലഭിക്കുന്ന അപേക്ഷ ജില്ലാ തലത്തില്‍ അഞ്ചംഗ കമ്മിറ്റി പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത ആളുകൾക്ക് ചുവടെയുള്ള അപേക്ഷ പൂരിപ്പിച്ച് താഴെ പറയുന്ന രേഖകൾ സഹിതം അടുത്തുള്ള സർക്കാർ ആശുപത്രി/ അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാം. 🔹എൽഎസ്ജി ഡിയിൽ നിന്ന്ലഭിച്ച മരണ സർട്ടിഫിക്കറ്റ് 🔹ചികിത്സിച്ച ആശുപത്രിയിൽ നിന്ന്ലഭിച്ച മെഡിക്കൽ രേഖ 🔹അപേക്ഷകന്റെ തിരിച്ചറിയൽ കാർഡ് ഓൺലൈൻ അപേക്ഷ ഫോം ലഭിക്കാൻ ക്ലിക്ക് ചെയ്യുക
Comments
Post a Comment