സെപ്തംബർ 12 നാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള ലവകുശ ലേ ഔട്ടിൽ ഒരു തുണിക്കട തുടങ്ങിയത്. ഞായറാഴ്ച മാത്രം തുറക്കുന്ന കട. നിർധനരും നിരാലംബരുമായ മനുഷ്യരെ സഹായിക്കാൻ മെലിഷ നൊറോഞ്ഞ, വിനോദ് പ്രേം ലോബോ, നിതിൻ കുമാർ, വിഗ്നേഷ് എന്നീ നാല് സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഒരു സംരംഭമാണിത്.. മംഗളൂരു സെന്റ് അലോഷ്യസ് കോളേജിലെ (St Aloysious College) പഠന കാലത്ത് തന്നെ ഈ നാൽവർ സംഘം കോളേജ് വിദ്യാർത്ഥികളിൽ നിന്ന് തുണികൾ ശേഖരിച്ച് ദരിദ്രരായവർക്ക് കൈമാറിയിരുന്നു. പിന്നീട് ജോലി നേടി പലവഴിക്ക് പിരിഞ്ഞ ഇവർ നീണ്ട 19 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒത്തുചേർന്നത്.സമൂഹത്തിൽ അവഗണിക്കപ്പെടുന്ന ദരിദ്രരായവർക്ക് വൃത്തിയുള്ള വസ്ത്രങ്ങൾ ലഭ്യമാക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. പാവപ്പെട്ടവർക്കായി തുടങ്ങിയ ഒരു ക്ലോത്ത് ബാങ്ക് (Clothes Bank). ഇവിടെ നിർധനരായ ആർക്കും ഏത് വസ്ത്രവും ഒരു രൂപ വിലയിൽ കിട്ടും. ഷർട്ടുകൾ, പാന്റുകൾ, സ്കർട്ടുകൾ, സാരികൾ, ജാക്കറ്റുകൾ, കുട്ടികളുടെ വസ്ത്രങ്ങളെല്ലാം ഈ കടയിൽ ലഭ്യമാണ്. പ്രായത്തിനും വലിപ്പത്തിനും അനുസരിച്ച് തുണികൾ അടുക്കിവെക്കാൻ കടയിൽ രണ്ട് ജീവനക്കാരുമു...
News Access is a website that aims to bring the latest news to its readers as quickly as possible......