കൽക്കരിക്ഷാമം മൂലം ഇപ്പോൾ KSEB വൈകുന്നേരം 5:30 മുതൽ രാത്രി 12: മണി വരെ വൈദ്യുത വിതരണത്തിൻറെ 72 % യൂണിറ്റും 1 യൂണിറ്റിന് 19 രൂപനിരക്കിൽ വാങ്ങി നൽകി കൊണ്ടിരിക്കുകയാണ് . ഉപഭോക്താക്കളുടെ 70 % മാനവും ഗാർഹിക ഉപഭോക്താക്കളാണ്. ഗാർഹിക ഉപഭോക്താക്കളിൽ Rs 3.15 മുതൽ Rs 7.90 വരെ വിവിധ സ്ലാബു നിരക്കുകളിൽ കണക്കാക്കുമ്പോൾ KSEB Ltd ഇന്ന് ഭയങ്കരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ വ്യാവസായിക ഉപഭോഗം 75% വരെ കുറഞ്ഞിരിക്കയാണ്. നിങ്ങൾ വൈദ്യുത ബിൽ കുടിശ്ശിക ഉള്ളയാളാണോ ?ഈ സാഹചര്യത്തിൽ നിങ്ങളുടെ വീട്ടുപടിക്കൽ ഇന്നോ നാളെയോ ഏറ്റവും അടുത്ത ദിവസമോ ഒരു വൈദ്യുത ജീവനക്കാരനെ നിങ്ങൾക്ക് പ്രതീക്ഷിക്കാം. കുടിശ്ശികയുള്ളവരുടെ വൈദ്യുതി വിച്ഛേദിക്കാതെ ഇനിയൊരു സ്റ്റെപ്പും മുന്നോട്ടു പോകാൻ ഈ പൊതു മേഖല സ്ഥാപനത്തിന് കഴിയുകയില്ല. കോവിട് പ്രളയ സാഹചര്യങ്ങളിൽ പരമാവധി നിങ്ങളുടെ കൂടെ നിന്ന ഈ സ്ഥാപനത്തിന് ഇന്ന് നിങ്ങളുടെ സഹായം വേണം. ആയതിനാൽ നിങ്ങളുടെ കുടിശിക ഇന്നുതന്നെ ഗൂഗിൾ, PAYTM, PhonePay തുടങ്ങിയ വിവിധ ഓൺലൈൻ സൗകര്യങ്ങളിലും https://wss.kseb.in/selfservices/ KSEB ഒരുക്കിയ സൗകര്യങ്ങളിലും അടച്ചു വൈദ്യുത വിച്ഛേദനം ഒഴിവാക്കുക. കേരളത്തിലെ ഏതു സെക്ഷനിലും നിങ്ങള്ക്ക് പതിമൂന്നു അക്ക കൺസ്യൂമർ നമ്പർ ഉണ്ടെങ്കിൽ അടക്കാം. അക്ഷയ വഴിയും വിവിധ പ്രൈവറ്റ് കളക്ഷൻ സെൻറർ വഴിയും അടക്കാം. നിങ്ങളുടെ ഞങ്ങളോടുള്ള പുഞ്ചിരി മായാതിരിക്കട്ടെ.വൈദ്യുത വിച്ഛേദനം ഒഴിവാക്കാൻ പറ്റാത്തതാണ്. കാരണം വളരെ ലളിതമാണ് 19 രൂപയ്ക്കു വാങ്ങി മൂന്നു മുതൽ എട്ടു രൂപയ്ക്കു വരെ വിറ്റാൽ കുടിശ്ശികയില്ലാത്ത സ്ഥാപനത്തിന് പോലും പിടിച്ചു നിൽക്കാനാവില്ല കോരിച്ചൊരിയുന്ന മഴയത്തും വെയിലത്തും കാറ്റത്തും ഞങ്ങൾ നിങ്ങളോടോപ്പൊമായിരുന്നു. ഈ പ്രതിസന്ധിയിൽ 6 മുതൽ 12 വരെ അലങ്കാര ലൈറ്റുകൾ ഒഴിവാക്കുക 1 വാട്ട് x 1,00,00,000x 6 = 60,000 യൂണിറ്റ് വൈദ്യുതി പീക്കിൽ ലാഭിക്കാം. (ഒരു അലങ്കാര ലൈറ്റിൽ നിന്ന് 10 MW) ഈ പ്രതിസന്ധിയിൽ 6 മുതൽ 12 വരെ ഒരു ഫ്രിഡ്ജ് ഓഫ് ആക്കിയാൽ 200വാട്ട് x60,00,000x 6= 7,20,000 യൂണിറ്റ് വൈദ്യുതി പീക്കിൽ ലാഭിക്കാം. (ഒരു ഫ്രിഡ്ജിൽ നിന്ന് നിന്ന് 120 MW) ഇൻഡക്ഷൻ കുക്കർ, ഹീറ്റർ ഇസ്തിരി പെട്ടി വൈകുന്നേരം 6 PM മുതൽ രാത്രി 12AM വരെ ഒട്ടും ഉപയോഗിക്കാതിരിക്കുക
news access ഇപ്പോൾ Facebook-ൽ വായിക്കാം ..... ഇവിടെ ക്ലിക്ക് ചെയ്യുക ....... പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന 29 ബില്ലുകളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെന്‍ററൽ ബാങ്ക് എന്നിവ സ്വകാര്യവൽക്കരണത്തിനുള്ള ബിൽ ഈ സമ്മേളനകാലയളവിൽ കേന്ദ്രസർക്കാർ പാർലമെന്‍റിൽ അവതരിപ്പിക്കും. ഇതിനായി ബാങ്കിങ് നിയമഭേദഗതി ബിൽ കൊണ്ട് വരും.1970ലെ ബാങ്കിങ് കമ്പനീസ് ആക്ട്, 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് എന്നിവയിൽ ഭേദഗതി വരുത്തിയാവും ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടപ്പിലാക്കുക. സ്വകാര്യവൽക്കരണത്തിലൂടെ 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി.
Comments
Post a Comment