കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2020 മന്ത്രി സജിചെറിയാൻ ഇന്ന് നടന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു . ജയസൂര്യ മികച്ച നടൻ, അന്ന ബെൻ മികച്ച നടി . വെള്ളത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. കപ്പേള എന്ന ചിത്രത്തിലൂടെ അന്ന ബെൻ മികച്ച നടിക്കുള്ള അവാർഡിന് അർഹതനേടി.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 'അയ്യപ്പനും കോശിയും' മികച്ച ജനപ്രിയ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള അവാർഡ് സിദ്ധാർത്ഥ് ശിവ നേടി. "കപ്പേള" യുടെ സംവിധായകനായ മുഹമ്മദ് മുസ്തഫയെ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. അവാർഡ് ജൂറി ചെയർപേഴ്സൺ സുഹാസിനി മണിരത്നം, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ, ജൂറി അംഗങ്ങൾ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
Comments
Post a Comment