നാടക - സിനിമാ പ്രവർത്തകൻ രാജേഷ് നാരായണനെകുറിച്ച് നാട്ടിക എസ് എൻ കോളേജിലെ വിദ്യാർത്ഥികൾ അവരുടെ പഠനത്തിന്റെ ഭാഗമായി ഇറക്കിയ ഡോക്യുമെന്റെറിയാണ് ചെറു സിനിമകളുടെ സംവിധായകൻ. കൊടുങ്ങല്ലൂർ എസ് എൻ പുരം സ്വദേശിയാണ് രാജേഷ് നാരായണൻ എന്ന സംവിധായകൻ. തന്റെ പതിനേഴാമത്തെ വയസ്സു മുതൽ ഷോർട്ട് ഫിലിം സംവിധാനം ചെയ്യുന്നുണ്ട്. ഇപ്പോൾ ഇരുപത്തിയാറ് ഷോർട്ട് ഫിലിമുകളും അഞ്ച് ഡോക്യുമെന്ററിയും മുപ്പത്തി നാലോളം വീഡിയോ ആൽബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 2010ലെ മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള മികച്ച കഥയ്ക്കും സംവിധാനത്തിനുമുള്ള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡും ലഭിക്കുകയുണ്ടായി. പ്രതിനിധാനങ്ങൾ എന്ന ഷോർട്ട് ഫിലിം അന്താരാഷ്ട്ര ഫോക്ക്ലോർ ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചിരുന്നു .
സിനിമയിൽ വിജയിച്ചവരെയും തോറ്റവരെയും കുറിച്ചുള്ള ഡോക്യുമെന്ററികൾ ധാരാളം ഇറങ്ങിയിട്ടുണ്ടെങ്കിലും സിനിമാ മേഖലയിൽ തൻെറതായ ഒരു സ്ഥാനം ഉണ്ടാക്കാൻ കഷ്ടപ്പെടുന്നവരെകുറിച്ചുള്ള ഡോക്യുമെന്ററി വളരെ അപൂർവ്വമാണ്. ചെറു സിനിമകളുടെ സംവിധായകൻ എന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അനുപ പി. ഡി , അസ്ന എ. എ , ലിഷ്മ ടി , നിവേദ പി. ഒ എന്നിവരാണ് .
ഡോക്യുമെൻററി കാണുന്നതിന് താഴെ
ക്ലിക്ക് ചെയ്യുക.
Comments
Post a Comment