ഷിബാ ഇനു നിക്ഷേപകരുടെ സുവർണകാലമാണിത് ഈ ആഴ്ച്ച നാല് ഇരട്ടിക്കുമുകളിലാണ് ലാഭം.
ഓഹരി വിപണിയെ പോലെതന്നെ ട്രേഡ് ചെയ്യാൻ കഴിയുന്ന ഒരു വിപണിയാണ് ആണ് ക്രിപ്റ്റോ വിപണി . വളരെ ഉയർന്ന ലാഭ സാധ്യത ഉള്ളതുകൊണ്ട് തന്നെ ധാരാളം നിക്ഷേപകർ ഇതിൽ ആകൃഷ്ട്ടരാണ്.ഉയർന്ന ലാഭ സാധ്യത മാത്രമല്ല ഇതിൽ ഉയർന്ന നഷ്ട്ട സാധ്യതയുമുണ്ട് എന്നിരുന്നാലും എളുപ്പത്തിൽ ലാഭം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ക്രിപ്റ്റോ വിപണിയിൽ നിക്ഷേപിക്കാറുണ്ട്. ഇന്ത്യയിലും ക്രിപ്റ്റോ ട്രേഡിങ്ങ് നിയമാനുസൃതമാക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ഇതുവരെ ഗവൺമെൻറ് അതിനുള്ള അംഗീകാരം നൽകിയിട്ടില്ല. Wazirx പോലുള്ള ആപ്ലിക്കേഷനുകൾ വഴി ക്രിപ്റ്റോ കറൻസികൾ വാങ്ങുവാനും വിൽക്കുവാനും സാധിക്കുന്നതാണ്
'ഷിബ ഇനു ' 2020 ൽ ആരംഭിച്ച ഒരു ജനപ്രിയ മീം നാണയമാണ്. ബിറ്റ്കോയിന് ശേഷം വിപണിയിൽ വന്ന ഒരു ജനപ്രിയ കോയിൻ ആണ് ഡോഗ് കോയിൻ . ഡോഗെകോയിന്റെ സ്വയം പ്രഖ്യാപിത കൊലയാളിയായി എന്ന നിലയിലാണ് ക്രിപ്റ്റോ വിപണിയിൽ ഇത് അവതരിപ്പിച്ചത്.സൈദോഷ് കുസാമ ആണ് കമ്പനി CEO. വളരെ
തുച്ചമായ നിക്ഷേപത്തിൽ ഉയർന്ന അളവിൽ ഷിബാ കോയിൽ സ്വന്തമാക്കാൻ കഴിയും എന്നതായിരുന്നു പ്രത്യേകത. വെറും നൂറ് രൂപക്ക് ഒരു ലക്ഷത്തിനാൽപ്പതിനായിരത്തിനു മുകളിൽ കോയിനുകൾ സ്വന്തമാക്കാമായിരുന്നു. ഇത്തരത്തിൽ ഉയർന്ന അളവിൽ ലഭിക്കും എന്നതിനാൽ ക്രിപ്റ്റോമാർക്കറ്റിൽ ഷിബാ കോയിൻ ട്രേഡിംഗ് കൃത്യമായി നടന്നിരുന്നില്ല. വിപണിയിൽ ആവശ്യമുള്ളതിലും ഉയർന്ന അളവിൽ കോയിൻ ഉള്ളതിനാൽ വില എന്നും താഴ്ന്നു തന്നെ നിന്നിരുന്നു. 7,20,000 ആളുകൾ ഈ ക്രിപ്റ്റോകറൻസി ഹോൾഡ് ചെയ്യുന്നുണ്ട് . ഇവരുടെ ട്വിറ്റർ പേജ് നോക്കുകയാണെങ്കിൽ 1 മില്യണിലധികം ഫോളോവേഴ്സ് ഉണ്ട്. ഇത്രയും ജനകീയമായ കോയിൻ ആയിരുന്നിട്ടും ഇതുവരെ ഷിബ കോയിൻ വില താഴ്ന്നു തന്നെ നിൽക്കുകയായിരുന്നു. എന്നാൽ ഈ കഴിഞ്ഞ ഒരാഴ്ചയായി വിലയിൽ വൻ കുതിപ്പ് ഉണ്ടായി.4 ഇരട്ടിയിലധികം ലാഭം നിക്ഷേപകർക്ക് ലഭിച്ചു . അതിനു പ്രധാന കാരണം ഇപ്പോൾ ഷിബ കോയിൻ വെച്ച് നമുക്ക് പെയ്മെൻറ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതും അതുവഴി ചെറിയൊരംശം ബാൺ ചെയ്തു കളയുന്നതും കോയിന്റെ എണ്ണം കുറയുന്നതിനും വില ഉയരുന്നതിനും കാരണമാവും. കോയിന്റെ എണ്ണം കുറയ്ക്കുന്ന പ്രക്രിയയാണ് ബാണിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നമ്മുടെ നാട്ടിൽ പ്രചാരത്തിൽ ഇല്ലെങ്കിലും മറ്റു നാടുകളിലെല്ലാം ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് പെയ്മെൻറ് ചെയ്യാറുണ്ട്. കൂടാതെ ഷിബ കോയിന്റെ വില കൂടുന്നതിന് മറ്റൊരു കാരണം അമേരിക്കയിലെ മുൻ നിര എക്സ്ചേഞ്ചുകളിൽ ഒന്നായ റോബിൻ ഹുഡിൽ രജിസ്റ്റർ ചെയ്തതാണ് . അമേരിക്കയിലെ nasdaq exchange ൽ വരെ ലിസ്റ്റ് ചെയ്ത ഇത് ഒരു കമ്പനിയാണിത്. റോബിൻഹുഡിൽ ലിസ്റ്റ് ചെയ്യ്ത ചുരുക്കം ചില കമ്പനികളിൽ ഒന്നാണ് ഷിബ കോയിൻ നിലവിൽ പത്തിൽ താഴെ കോയിനുകൾ മാത്രമേ റോബിൻഹുഡിൽ റജിസ്റ്റർ ചെയ്തിട്ടുള്ളൂ. ഇതുവഴി ക്രിപ്റ്റോകറൻസിൽ ധാരാളം നിക്ഷേപം വരും എന്ന് പ്രതീക്ഷിക്കുന്നു . ഇത്തരത്തിലുള്ള ഉള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഷിബ കോയിന്റെ വില നാലിരട്ടിയോളം വർധിച്ചു. ഭാവിയിൽ ഒരു രൂപയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ . ക്രിപ്റ്റോ മാർക്ക് വളരെ പെട്ടെന്ന് ഉയർന്ന ലാഭവും ഉയർന്ന നഷ്ടവും വരുത്തുന്ന ഒന്നായതുകൊണ്ട് കൃത്യമായി ഒന്നും പറയാൻ സാധിക്കില്ല.
Comments
Post a Comment