07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം റവന്യു വകുപ്പിൽ നിന്നും നൽകുന്ന
1. ജാതി സർട്ടിഫിക്കറ്റ്
2. റസിഡൻസ് സർട്ടിഫിക്കറ്റ്
3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
4. ലൈഫ് സർട്ടിഫിക്കറ്റ്
5. വൺ & ദ സെയിം സർട്ടിഫിക്കറ്റ്
6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ്
7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ്
8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ്
9. മൈനോറിറ്റി സർട്ടിഫിക്കറ്റ്
10. മിശ്രവിവാഹ സർട്ടിഫിക്കറ്റ്
എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല. ആയതിന് തെളിവായി ഹാജരാക്കുന്ന രേഖകൾ എല്ലാം പ്രസ്തുത സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്നാണ് സർക്കാർ ഉത്തരവായിട്ടുള്ളത്.
🔷നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ജനന സർട്ടിഫിക്കറ്റ്, SSLC ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ SSLC, അഡ്രസിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്.
🔷റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡോ ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെ മേൽപ്പറഞ്ഞ ഏതെങ്കിലും ബില്ലുകളോ ഉപയോഗിക്കാവുന്നതാണ്.
🔷മൈനോറിറ്റി സർട്ടിഫിക്കറ്റിനായി SSLC ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല
🔷ലൈഫ് സർട്ടിഫിക്കറ്റിന് ജീവൻ പ്രമാൺ എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്
🔷വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഇനി ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.
🔷ബന്ധുത്വ (റിലേഷൻഷിപ്പ് ) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നീ ഏതെങ്കിലും രേഖയിൽ ബന്ധുത്വം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് തന്നെ മതിയാകും
🔷കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ് മതിയായ രേഖയാണ്.
🔷ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിന് ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ID, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും മതിയാവും. ഇവയൊന്നുമില്ലെങ്കിൽ ഗസറ്റഡ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
🔷ജാതി സർട്ടിഫിക്കറ്റിന് SSLC / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കുന്നതാണ്.
🔷മിശ്രവിവാഹ സർട്ടിഫിക്കറ്റിന് SSLC / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും ചെയ്താൽ മിശ്രവിവാഹ സർട്ടിഫിക്കറ്റായി തന്നെ പരിഗണിക്കുന്നതാണ്.
🔷എല്ലാറ്റിലുമുപരി ഒരു രേഖയും സാക്ഷ്യപ്പെടുത്തുന്നതിനായി ഗസറ്റഡ് ഓഫീസറെ തേടി അലയേണ്ട. സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.
🔷പൗരൻമാർക്ക് അനായാസം സർക്കാർ സംബന്ധിയായ കാര്യങ്ങളും സേവനങ്ങളും നിർവ്വഹിച്ചു കിട്ടിനാണ് മേൽ ഉത്തരവ് സർക്കാർ ഇറക്കിയിരിക്കുന്നത്.
മേല്പറഞ്ഞ സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസിലോ ഓൺലൈനായോ ക്യൂ നിന്ന് ഇനി പ്രയാസപ്പെടേണ്ടതില്ല. പൊതു ജനങ്ങളെ വിശ്വാസത്തിലെടുത്ത് സർക്കാർ ഇറക്കിയ വിപ്ലവകരമായ ഈ ഉത്തരവ് പ്രയോജനപ്പെടുത്തണം.
Comments
Post a Comment