നാഷണൽ പെൻഷൻ സ്കീം (NPS)
കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ഒരു പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം (NPS). ഇതിൽ അംഗം ആകുന്നതിലൂടെ വാർദ്ധക്യ കാലത്ത് ഒരു മുതൽ കൂട്ടായി ഈ പദ്ധതി മാറും.
പ്രയോജനങ്ങൾ
🔷 മാസം ഒരു നിശ്ചിത തുക അടയ്ക്കുമ്പോൾ 60 വയസ്സിനു ശേഷം മൊത്ത० തുകയുടെ 60 % പിൻവലിച്ച് കിട്ടുകയു० ബാക്കി വരുന്ന 40 % പെൻഷനായു० ലഭിക്കുന്നതാണ്.
🔷 അടച്ച തുകയുടെ മൊത്തം തുകയ്ക്ക് ആനുപാതികമായി ജീവിതാവാസന० വരെ പെൻഷൻ ലഭിക്കുന്നു.
🔷 വാർദ്ധക്യ കാലത്തേക്കുള്ള ഒരു മികച്ച സമ്പാദ്യപദ്ധതി
🔷 നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അക്കൗണ്ട് തുറക്കുമ്പോള്‍ ഓരോ വ്യക്തികള്‍ക്കും 12 അക്കമുളള പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN) കിട്ടുന്നതാണ്.
🔷 എന്‍പിഎസ് അക്കൗണ്ട് രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
🔷 എന്‍പിഎസ് സ്‌കീം അനുസരിച്ച് ഉപഭോക്താവിന് മൂന്ന് തവണ പിന്‍വലിക്കാന്‍ സാധിക്കും. 3 വർഷ० ആകുമ്പോൾ അടച്ച തുകയുടെ 25% പിൻവലിക്കാ०.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപെടുക..
Comments
Post a Comment