വിദേശത്ത് എംബിബിഎസ് യോഗ്യത നേടിയ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ റജിസ്ട്രേഷൻ നേടി പ്രാക്ടീസ് ചെയ്യാനാവശ്യമായ എഫ്എംജിഇ (Foreign Medical Graduate Examination) എന്ന സ്ക്രീനിങ് ടെസ്റ്റ് ഡിസംബർ 12നു നടത്തുമെന്നു നാഷനൽ ബോർഡ് ഓഫ് എജ്യുക്കേഷൻ അറിയിച്ചു. നവംബർ 3 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽനിന്നു മെഡിക്കൽ ബിരുദം നേടിയവർ പരീക്ഷയെഴുതേണ്ട. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
www.nbe.edu.in
Comments
Post a Comment