കൊച്ചിൻ ഷിപ്പ്‌യാഡിൽ ഒരു ജോലി വേണോ ?.....
കൊച്ചിൻ ഷിപ്‌യാഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ 70 ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. സ്റ്റൈപ്പെൻഡ് 50,000 രൂപയും ഒരു വർഷ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 40,000-3%-1,40,000 രൂപ ശമ്പള നിരക്കിൽ അസിസ്റ്റന്റ് മാനേജർ E1 ഗ്രേഡിൽ പരിഗണിക്കും.
മെക്കാനിക്കൽ (37), ഇലക്ട്രിക്കൽ (19), നേവൽ ആർകിടെക്ചർ (6), സിവിൽ (2), ഇലക്ട്രോണിക്സ് (2) എന്നിങ്ങനെയുള്ള ഒഴിവുകളിൽ . ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത.
ഇൻഫർമേഷൻ ടെക്നോളജി 2 ഒഴിവുകൾ ഉണ്ട് . കംപ്യൂട്ടർ സയൻസ് /ഐടിയിൽ എൻജിനീയറിങ് ബിരുദം/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/കംപ്യൂട്ടർ സയൻസ്/ഐടിയിൽ പിജി എന്നിങ്ങനെയാണ് യോഗ്യത.
ഹ്യൂമൻ റിസോഴ്സിൽ 2 ഒഴിവുകൾ ഉണ്ട് ബിരുദം. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പിജി/തത്തുല്യ ബിരുദം/തത്തുല്യ ഡിപ്ലോമ (എച്ച്ആർ സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ എംഎസ്ഡബ്ല്യു (പഴ്സനൽ മാനേജ്മെന്റ്/ലേബർ വെൽഫെയർ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ പഴ്സനൽ മാനേജ്മെന്റ് പിജി ഉണ്ടായിരിക്കണം.
യോഗ്യതകൾ 65% മാർക്കോടെ നേടിയതാകണം.പ്രായപരിധി: 27 വയസ്സ്. അർഹർക്ക് ഇളവ് ലഭിക്കും.
ഓൺലൈൻ അപേക്ഷ ഒക്ടോബർ 27 വരെ. ഫീസ്: 750 രൂപ. പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും ഫീസില്ല.
ഔദ്യോഗിക വെബ്സൈറ്റ് www.cochinshipyard.in
Comments
Post a Comment