Skip to main content

Posts

Showing posts from August, 2021

കാല്പനിക നായകൻ വിൻസന്റി ന്റെ മൂപ്പതാം ചരമവാർഷികത്തിൽ മഹാനടന് ആദരവര്‍പ്പിച്ചൊരു മേക്കോവര്‍ ഫോട്ടൊഷൂട്ട് .

1970-80 കളിലെ പ്രമുഖ നായകനടൻമാരിൽ ഒരാളായിരുന്ന വിൻസെന്റ്  .  200-ലേറെ മലയാളചലച്ചിത്രങ്ങളിൽ നായകനായും സഹനടനായും അഭിനയിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിലെ കാല്പനിക നായകനായും സാഹസിക നായകനായും വിൻസെന്റ് അറിയപ്പെട്ടിരുന്നു. മൂപ്പതാം ചരമവാർഷികത്തിൽ വിൻസെന്റ് എന്ന മഹാനടന് ആദരവര്‍പ്പിച്ചൊരു മേക്കോവര്‍ ഫോട്ടൊഷൂട്ട് . നടനും മോഡലുമായ നിഖില്‍ ജോയ് ആണു  വേഷപ്പകര്‍ച്ച നടത്തിയിരിക്കുന്നത്. കലാഭവന്‍ വിദ്യാര്‍ഥി കൂടിയാണു നിഖില്‍. മുമ്പു നടന്‍ സത്യൻ, ജയൻ തുടങ്ങിയ നടൻമാരുടെ ചരമവാര്‍ഷികദിനത്തിലും മേക്കോവര്‍ ഫോട്ടൊഷൂട്ട് നടത്തി നിഖില്‍ ശ്രദ്ധ നേടിയിരുന്നു.  കൂടുതൽ ചിത്രങ്ങൾ കാണാം

രാജ്യത്തെമ്പാടും വിതരണ ശൃംഖല ശക്തിപ്പെടുത്തി ഫ്ലിപ്കാർട്ട്

  രാജ്യത്തെമ്പാടും വിതരണ ശൃംഖല ശക്തിപ്പെടുത്താൻ ഉറച്ച് ഫ്ലിപ്കാർട്ട് . കൂടുതൽ ഫുൾഫിൽമെന്റ് സെന്ററുകൾ തുടങ്ങാനാണ് ശ്രമം. ഇതിലൂടെ ആയിരക്കണക്കിന് സെല്ലർമാരെയും എംഎസ്എംഇകളെയും കമ്പനിയുടെ ഭാഗമാക്കാൻ കഴിയുമെന്നാണ്  പ്രതീക്ഷിക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ ഈ നീക്കം ഒരുപാട് തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും.ഫുൾഫിൽമെന്റ് സെന്ററുകളിലാണ് സെല്ലർമാരിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ എത്തുന്നതും സോർട്ട് ചെയ്യുന്നതും പാക്ക് ചെയ്യുന്നതുമൊക്കെ.  ഫ്ലിപ്കാർട്ടിന്റെ വികസന പദ്ധതികൾ രാജ്യത്ത് 14000 പേർക്ക്  ജോലി നൽകുമെന്നാണ് കരുതുന്നത്.

3500 രൂപയുടെ സ്മാർട്ട്‌ഫോണുമായി ജിയോ

ജിയോയും ഗൂഗിളും ചേർന്ന് പുറത്തിറക്കുന്ന ജിയോ ഫോൺ നെക്സ്റ്റിന്റെ മുൻ‌കൂർ രജിസ്ട്രേഷൻ അടുത്താഴ്ച ആരംഭിച്ചേക്കുo. ഫോണിന്റെ വില 3,500 ആയിരിക്കുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ ഇപ്പോഴും 30 കോടി 2ജി ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍. അവരെയും 4ജി നെറ്റ്‌വര്‍ക്കിലേക്ക് എത്തിക്കുക എന്നത് ജിയോ ഈ സ്മാര്‍ട്ട്ഫോണിലൂടെ ലക്ഷ്യം വെക്കുന്നത്. 5.5 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേയും, 4G VoLTE ഡ്യുവൽ SIM സപ്പോർട്ടും.    2500mAh ബാറ്ററിയും . ക്വാൽകോം സ്നാപ്ഡ്രാഗൺ 215 SoC പ്രൊസസ്സറും ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ഒഎസ് കേന്ദ്രമായ ആന്‍ഡ്രോയിഡ് ഗോ ഉപയോഗിച്ചായിരിക്കും ഫോണ്‍ പ്രവവര്‍ത്തിക്കുക.  

Airtel -ൽ വൻ നിക്ഷേപവുമായി google

ടെക്നോളജി ഭീമൻ ഗൂഗിൾ , ഭാരതി എയർടെല്ലിൽ ആയിരക്കണക്കിന് കോടി രൂപയോളം വരുന്ന  നിക്ഷേപം നടത്താനുള്ള ശ്രമത്തിലാണെ ന്ന്  ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 2020 ജൂലൈയിൽ ഗൂഗിൾ , ജിയോ പ്ലാറ്റ്‌ഫോമുകളിൽ 4.5 ബില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു അതുവഴി കമ്പനിയിൽ 7.73 ശതമാനം ഓഹരികൾ ഗൂഗിൾ നേടിയിരുന്നു. വരുo ദിവസങ്ങളിൽ ജിയോയിൽ 4.5 ബില്യൺ ഡോളറിൽ കൂടുതൽ നിക്ഷേപിച്ച ശേഷം, ഗൂഗിൾ ഭാരതി എയർടെലിൽ നിക്ഷേപം നടത്തിയേക്കും. കഴിഞ്ഞ ഒരു വർഷമായി ടെലികോം കമ്പനിയുമായി ഗൂഗിൾ ചർച്ചനടത്തിയതിനു ശേഷമാണ് പണം നിക്ഷേപിക്കുന്നത്. ജൂണിൽ 1.6 ലക്ഷം കോടിയാണ്​ എയർടെല്ലിന്‍റെ കടം. അതിനാൽതന്നെ എയർടെല്ലി​ലേക്കുള്ള കോടികളുടെ ഗൂഗിൾ നിക്ഷേപം  എയർടെല്ലിനു വലിയ ആശ്വാസ​മായേക്കും.          

അടിസ്ഥാന സൗകര്യ വികസനത്തിനായി .സർക്കാർ ആസ്തികൾ ഉപയോഗിച്ച് നാല് വർഷം കൊണ്ട് 6 ലക്ഷം കോടി രൂപയുടെ വരുമാനം സമാഹരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ .

  കേന്ദ്ര ബജറ്റിലൂടെ പ്രഖ്യാപിച്ച പദ്ധതിയുടെ വിശദാംശങ്ങളാണ് കേന്ദ്രധനമന്ത്രി വിശദീകരിച്ചത്.   അടിസ്ഥാന സൗകര്യ വികസനത്തിനായി .സർക്കാർ ആസ്തികൾ ഉപയോഗിച്ച്  നാല് വർഷം കൊണ്ട് 6 ലക്ഷം കോടി രൂപയുടെ വരുമാനം സമാഹരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ .   റെയിൽ, റോഡ്, വൈദ്യുതി മേഖലകളിൽ നിന്ന് സ്വകാര്യ പങ്കാളിത്തോടെ 6 ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കും.   റെയിൽവ, വ്യോമയാനം, തുറമുഖം, വാർത്താവിതരണം, ഖനികൾ തുടങ്ങിയ മേഖലകൾ സ്വകാര്യ മേഖലക്ക് നിശ്ചിത വർഷത്തേക്ക് കൈമാറും.  ഇതിൽ നിന്നുകിട്ടുന്ന അധിക വരുമാനത്തിലൂടെയാകും 6 ലക്ഷം കോടി സമാഹരിക്കുക. 

2599 രൂപയുടെ റീച്ചാർജുമായി JIO

ജിയോ ഉപഭോതാക്കൾക്ക്  ഒരു സന്തോഷ വാർത്ത..... |  ജിയോ ഉപഭോക്താക്കൾക്ക് 2599  രൂപയുടെ റീച്ചാർജുകളിൽ  ദിവസ്സേന 2  ജിബിയുടെ 4 G ഡാറ്റയും . അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭ്യമാക്കുന്നതാണ് . 365 ദിവസ്സത്തെ വാലിഡിറ്റിയും .10 ജിബി ഡാറ്റ എക്സ്ട്രായും ലഭിക്കും .  ആകെ 740 ജിബി ഡാറ്റയാണ് ഈ പ്ലാനുകളിൽ ലഭിക്കുന്നത്.

ഓഹരി വ്യാപാരം വളരെ എളുപ്പമാക്കി Discount Broker ആയ upstox .....

  ഓരോ ദിവസവും Nifty റെക്കോഡ് ഉയരങ്ങൾ കീഴടക്കുന്ന ഈ അവസരം ഓഹരി വിപണിയിൽ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമാണ്. ബാങ്കുകൾ  Fixed Deposit പലിശകുറച്ചതും ഓഹരി വിപണിയെ ജനങ്ങൾക്ക് പ്രീയപെട്ടതാക്കുന്നുണ്ട്.  BANK BROKER, FULL SERVICE BROKER, DISCOUNT BROKER എന്നിങ്ങനെ പല തരം ബ്രോക്കർമാരുണ്ട്. ഇതിൽ DISCOUNT BROKER  ഏറ്റവും ചിലവ് കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകി വരുന്നു. സേവന നിരക്കിലെ ഈ കുറവാണ് ഇത്തരം ബ്രോക്കർമാരെ ജനപ്രീയരാക്കുന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ബ്രോക്കർ ആണ് Upstox. 2016 മുതലാണ് Upstox സേവനം ആരംഭിച്ചത്.  ഒരു  പ്ലാറ്റ്ഫോമിൽ ഒന്നിലധികം നിക്ഷേപ അവസരങ്ങൾ നൽകുന്നു.  ദീർഘകാല നിക്ഷേപകർ, പ്രോ വ്യാപാരികൾ അല്ലെങ്കിൽ പാർട്ട് ടൈം വ്യാപാരികൾക്ക് വിവിധ അസറ്റ് ക്ലാസുകൾ തിരഞ്ഞെടുത്ത് ഒരു ഇഷ്‌ടാനുസൃത പോർട്ട്‌ഫോളിയോ സൃഷ്ടിക്കാൻ എളുപ്പംകഴിയും എന്നതും ഒരു പ്രത്യേകതയാണ്.  ആർ‌കെ‌എസ്‌വി സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ  ബ്രാൻഡ് നാമമാണ്  അപ്‌സ്റ്റോക്സ്.  ചെലവ് കുറഞ്ഞ ബ്രോക്കറേജ് പദ്ധതികൾ അപ്‌സ്റ്റോക്സിനെ  വിശ്വസന...

സഹകരണ ബാങ്കുകളില്‍ 248 ഒഴിവ്

സഹകരണ ബാങ്കുകളില്‍ 248 ഒഴിവ് . വിവിധ സഹകരണ സംഘം/ബാങ്കുകളിലെക്കാണ് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 248 ഒഴിവുകളുണ്ട്.നേരിട്ടുള്ള നിയമനമാണ്.  ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍-225, അസി. സെക്രട്ടറി/മാനേജര്‍/ചീഫ് അക്കൗണ്ടന്റ്-7, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-6, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-9, ടൈപ്പിസ്റ്റ്-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 1. വിശദവിവരങ്ങള്‍ക്കായി www.csebkerala.org എന്ന വെബ്‌സൈറ്റ് കാണുക.

വിവാഹനിശ്ചയം കഴിഞ്ഞതായി നയന്‍താര

നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള അടുപ്പം പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.  വിവാഹനിശ്ചയം കഴിഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും നയന്‍താരയോ വിഘ്നേഷോ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍  വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ആദ്യമായി തുറന്നുപറഞ്ഞു. തങ്ങള്‍ സ്വകാര്യത ആഗ്രഹിക്കുന്നവര്‍ ആയതുകൊണ്ട് ചെറിയ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നെന്നും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തതെന്നും നയന്‍താര അഭിമുഖത്തില്‍ പറഞ്ഞു.  നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം 'നെട്രിക്കണി'ന്‍റെ നിര്‍മ്മാണം വിഘ്നേഷ് ശിവന്‍ ആണ്. നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്, മിലിന്ദ് റാവു സംവിധാനം ചെയ്‍ത ചിത്രം  ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തിയത്. വിഘ്നേഷിന്‍റെ രണ്ടാമത്തെ ചിത്രമായിരുന്ന 'നാനും റൗഡി താനി'ന്‍റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനുമിടയിലുള്ള പരിചയം ആരംഭിക്കുന്നത്.

8720mah ബാറ്ററിയുമായി ഇതാ ഷവോമി

8720mah ബാറ്ററി ലൈഫിലാണ് പുതിയ Mi Pad 5 വിപണിയിൽ എത്തിയിരിക്കുന്നത്. MI PAD 5 കൂടാതെ MI PAD 5 പ്രൊ എന്നിങ്ങനെ രണ്ട് മോഡലുകളാണ് എത്തിയിരിക്കുന്നത്. 11 ഇഞ്ചിന്റെ ട്രൂ ടോൺ ഡിസ്‌പ്ലേ,120Hz റിഫ്രഷ് റേറ്റ് ,ഡോൾബി വിഷൻ,HDR10 സപ്പോർട്ട് എന്നിവയാണ് ഈ രണ്ടു മോഡലുകളുടെ പ്രത്യേകത. Mi Pad 5 മോഡലുകൾ Qualcomm Snapdragon 860 പ്രോസ്സസറുകളിലും കൂടാതെ Mi Pad 5 പ്രൊ മോഡലുകൾ Qualcomm Snapdragon 870 പ്രോസ്സസറുകളിലും ആണ് പ്രവർത്തിക്കുന്നത് .Mi Pad 5 മോഡലിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും  8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഉണ്ട് .Mi Pad 5 പ്രൊ മോഡലിൽ  5ജി വേർഷനുകൾക്ക് 50 മെഗാപിക്സൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത്.Mi Pad 5 ന്റെ വില ആരംഭിക്കുന്നത് CNY  22,900 രൂപയും  Mi Pad 5 പ്രൊ മോഡലുകൾക്ക്  28,700 രൂപയും ആണ് വില വരുന്നത് .

LIC -IPO നടത്തിപ്പിന് നേതൃത്വം നൽകാനുള്ള അവസരത്തിനായി 16 സ്ഥാപനങ്ങൾ രംഗത്ത്

എൽഐസിയുടെ പ്രാരംഭ പബ്ലിക് ഓഫർ നിയന്ത്രിക്കാനുള്ള മത്സരത്തിൽ 16 ഓളം മർച്ചന്റ് ബാങ്കർമാർ ഉണ്ട് - ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനയാണ്.    ഈ ബാങ്കർമാർ ആഗസ്റ്റ് 24, 25 എന്നീ ദിവസങ്ങളിലായി 2 ദിവസങ്ങളിലായി DIPAM  മുമ്പാകെ അപേക്ഷ നൽകി.വിൽപന നടത്തിപ്പിനായി പരമാവധി 10 ബുക്ക് റണ്ണിങ് ലീഡ് മാനേജർമാരെ തിരഞ്ഞെടുക്കും.

350 കിലോമീറ്റർ റേഞ്ചുമായി Tata Tigor

ഓഗസ്റ്റ് 31-ന് പുതിയ Tigor ഇലക്ട്രിക്കിനെ വിൽപ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് Tata Motors. ഈ വാഹനം സ്വകാര്യ ഉപഭോക്താക്കൾക്ക് മാത്രമായാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. കോംപാക്‌ട് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിൽ ഇതിനകം കണ്ട സിപ്‌ട്രോൺ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന TATA ബ്രാൻഡിന്റെ രണ്ടാമത്തെ മോഡലായിരിക്കും പുതുക്കിയ സെഡാൻ .സിപ്ട്രോൺ കരുത്തിലെത്തുന്ന കമ്പനിയുടെ എല്ലാ വൈദ്യുത വാഹനങ്ങളും മിനിമം 250 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും.  Tata Tigor ഇലക്ട്രിക്കിൽ 55kW ഇലക്ട്രിക് മോട്ടോറും 26kWh ലിഥിയം അയൺ ബാറ്ററി പാക്ക് ആണ് ഘടിപ്പിച്ചിരിക്കുന്നത്.5.9 സെക്കൻഡുകൾക്കുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കും. Tigor EV 100 ശതമാനം ചാർജിൽ ഏകദേശം 345 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 8 വർഷവും 160000 കിലോമീറ്റർ ബാറ്ററിയും മോട്ടോർ വാറണ്ടിയുമാണ് ഇതിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. സ്റ്റാൻഡേർഡ് ഹോം ചാർജർ ഉപയോഗിച്ചാൽ 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും Tigor ഇലക്ട്രിക്കി...

15% വില ഇടിഞ്ഞ് Zomato

ഓഹരിവിപണിയില്‍ അരങ്ങേറ്റം കുറിച്ച സൊമാറ്റോ ശക്തമായി വിപണിയിൽ മുന്നെറുന്നതിന് ഇടയിലാണ് 15% വില ഇടിവ് രേഖ പെടുത്തിയത്. ആങ്കർ നിക്ഷേപകര്‍ക്കുള്ള നിര്‍ബന്ധിത ലോക്ക്-ഇന്‍ കാലയളവ് തിങ്കളാഴ്ച അവസാനിച്ചതോടെയാണ് ഓഹരികള്‍ കഴിഞ്ഞ രണ്ട് ദിവസമായി ഏകദേശം 15 ശതമാനം ഇടിഞ്ഞ് . പെട്ടന്നുള്ള വിറ്റഴിക്കലും ഒരു കാരണമായി പരിഗണിക്കാം.   . ചൊവ്വാഴ്ച സൊമാറ്റോയുടെ ഓഹരികള്‍ 120.60 രൂപയിലെത്തി.വെള്ളിയാഴ്ച 141.2 രൂപയിലാണ്  വ്യാപാരം നടന്നത്.  സൊമാറ്റോയുടെ നിലവിലുള്ള വിപണി മൂലധനം 97,250 കോടി രൂപയാണ്. ലിസ്റ്റിംഗിന് ശേഷം വിപണി മൂല്യം ഉയര്‍ന്ന് ഒരു ലക്ഷം കോടി രൂപ മറികടന്നിരുന്നു.അടുത്ത 12 മാസത്തില്‍ ഇനിയും 68 ശതമാനത്തോളം ഉയര്‍ന്നേക്കുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നത്.  

എസ്‍തര്‍ അനിലിന്റെ പുതിയ വൈറലായ ഫോട്ടോസ് കാണാം

ബാലതാരമായി വന്ന് നായികയായ നടിയാണ് എസ്‍തര്‍ അനില്‍. ദൃശ്യം സിനിമയിലെ കഥാപാത്രം ഏറെ പ്രേഷകപ്രീതി നേടി കൊടുത്തു. ഇപ്പോഴിതാ എസ്‍തര്‍ അനിലിന്റെ പുതിയ ഫോട്ടോഷൂട്ട് തരംഗമാകുന്നു   നല്ലവൻ എന്ന സിനിമയാണ് ആദ്യ ചിത്രം .ഓള്‍ എന്ന സിനിമയിലാണ്  എസ്‍തര്‍ അനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. എസ്‍തര്‍ തന്നെയാണ് ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമിൽ  ഷെയര്‍ ചെയ്യ്തത്. ചിത്രങ്ങൾ പകര്‍ത്തിയത്  ജീസ് ജോണ്‍ .