ഓഗസ്റ്റ് 31-ന് പുതിയ Tigor ഇലക്ട്രിക്കിനെ വിൽപ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് Tata Motors. ഈ വാഹനം സ്വകാര്യ ഉപഭോക്താക്കൾക്ക് മാത്രമായാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
കോംപാക്‌ട് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിൽ ഇതിനകം കണ്ട സിപ്‌ട്രോൺ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന TATA ബ്രാൻഡിന്റെ രണ്ടാമത്തെ മോഡലായിരിക്കും പുതുക്കിയ സെഡാൻ .സിപ്ട്രോൺ കരുത്തിലെത്തുന്ന കമ്പനിയുടെ എല്ലാ വൈദ്യുത വാഹനങ്ങളും മിനിമം 250 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും.
Tata Tigor ഇലക്ട്രിക്കിൽ 55kW ഇലക്ട്രിക് മോട്ടോറും 26kWh ലിഥിയം അയൺ ബാറ്ററി പാക്ക് ആണ് ഘടിപ്പിച്ചിരിക്കുന്നത്.5.9 സെക്കൻഡുകൾക്കുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കും. Tigor EV 100 ശതമാനം ചാർജിൽ ഏകദേശം 345 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
8 വർഷവും 160000 കിലോമീറ്റർ ബാറ്ററിയും മോട്ടോർ വാറണ്ടിയുമാണ് ഇതിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.
സ്റ്റാൻഡേർഡ് ഹോം ചാർജർ ഉപയോഗിച്ചാൽ 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും Tigor ഇലക്ട്രിക്കിന് സാധിക്കും.
Comments
Post a Comment