നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള അടുപ്പം പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. വിവാഹനിശ്ചയം കഴിഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും നയന്‍താരയോ വിഘ്നേഷോ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ആദ്യമായി തുറന്നുപറഞ്ഞു. തങ്ങള്‍ സ്വകാര്യത ആഗ്രഹിക്കുന്നവര്‍ ആയതുകൊണ്ട് ചെറിയ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നെന്നും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തതെന്നും നയന്‍താര അഭിമുഖത്തില്‍ പറഞ്ഞു.
നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം 'നെട്രിക്കണി'ന്‍റെ നിര്‍മ്മാണം വിഘ്നേഷ് ശിവന്‍ ആണ്. നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്, മിലിന്ദ് റാവു സംവിധാനം ചെയ്‍ത ചിത്രം ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തിയത്.
വിഘ്നേഷിന്‍റെ രണ്ടാമത്തെ ചിത്രമായിരുന്ന 'നാനും റൗഡി താനി'ന്‍റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനുമിടയിലുള്ള പരിചയം ആരംഭിക്കുന്നത്.
Comments
Post a Comment