ടെക്നോളജി ഭീമൻ ഗൂഗിൾ , ഭാരതി എയർടെല്ലിൽ ആയിരക്കണക്കിന് കോടി രൂപയോളം വരുന്ന നിക്ഷേപം നടത്താനുള്ള ശ്രമത്തിലാണെന്ന്
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
2020 ജൂലൈയിൽ ഗൂഗിൾ , ജിയോ പ്ലാറ്റ്‌ഫോമുകളിൽ 4.5 ബില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു അതുവഴി കമ്പനിയിൽ 7.73 ശതമാനം ഓഹരികൾ ഗൂഗിൾ നേടിയിരുന്നു. വരുo ദിവസങ്ങളിൽ ജിയോയിൽ 4.5 ബില്യൺ ഡോളറിൽ കൂടുതൽ നിക്ഷേപിച്ച ശേഷം, ഗൂഗിൾ ഭാരതി എയർടെലിൽ നിക്ഷേപം നടത്തിയേക്കും.
കഴിഞ്ഞ ഒരു വർഷമായി ടെലികോം കമ്പനിയുമായി ഗൂഗിൾ ചർച്ചനടത്തിയതിനു ശേഷമാണ് പണം നിക്ഷേപിക്കുന്നത്. ജൂണിൽ 1.6 ലക്ഷം കോടിയാണ് എയർടെല്ലിന്‍റെ കടം. അതിനാൽതന്നെ എയർടെല്ലിലേക്കുള്ള കോടികളുടെ ഗൂഗിൾ നിക്ഷേപം എയർടെല്ലിനു വലിയ ആശ്വാസമായേക്കും.
Comments
Post a Comment