ഓഹരിവിപണിയില്‍ അരങ്ങേറ്റം കുറിച്ച സൊമാറ്റോ ശക്തമായി വിപണിയിൽ മുന്നെറുന്നതിന് ഇടയിലാണ് 15% വില ഇടിവ് രേഖ പെടുത്തിയത്. ആങ്കർ നിക്ഷേപകര്‍ക്കുള്ള നിര്‍ബന്ധിത ലോക്ക്-ഇന്‍ കാലയളവ് തിങ്കളാഴ്ച അവസാനിച്ചതോടെയാണ് ഓഹരികള്‍ കഴിഞ്ഞ രണ്ട് ദിവസമായി ഏകദേശം 15 ശതമാനം ഇടിഞ്ഞ് . പെട്ടന്നുള്ള വിറ്റഴിക്കലും ഒരു കാരണമായി പരിഗണിക്കാം.
.
ചൊവ്വാഴ്ച സൊമാറ്റോയുടെ ഓഹരികള്‍ 120.60 രൂപയിലെത്തി.വെള്ളിയാഴ്ച 141.2 രൂപയിലാണ് വ്യാപാരം നടന്നത്. സൊമാറ്റോയുടെ നിലവിലുള്ള വിപണി മൂലധനം 97,250 കോടി രൂപയാണ്. ലിസ്റ്റിംഗിന് ശേഷം വിപണി മൂല്യം ഉയര്‍ന്ന് ഒരു ലക്ഷം കോടി രൂപ മറികടന്നിരുന്നു.അടുത്ത 12 മാസത്തില്‍ ഇനിയും 68 ശതമാനത്തോളം ഉയര്‍ന്നേക്കുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നത്.
Comments
Post a Comment