ആൽവിൻസ് ഡ്രീം പ്രൊഡക്ഷൻ ടീം നൈൻ പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സിസിൽ അജേഷ്, നിർമ്മല ബിനുമാമ്പള്ളി എന്നിവർ നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രം ആക്കി
നവ സംവിധായകൻ ബേബിയെം മോളേൽ ഒരുക്കുന്ന ചിത്രമാണ് അതിര്. 'വേണേൽ ഒന്ന് ചാടി കടക്കാം' എന്നാണ് ചിത്രത്തിൻറെ ടാഗ് ലൈൻ. ധ്യാൻ ശ്രീനിവാസനു പുറമേ ചൈതന്യ പ്രകാശ്, സുധീർ പറവൂർ, ബിനു അടിമാലി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അൽത്താഫ് എം.എ-അജിത്ത് പി സുരേഷ് എന്നിവർ ചേർന്നാണ് അതിരിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
വിനോദ് കെ ശരവണൻ ഛായഗ്രഹണവും നിഖിൽ വേണു എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.
സംഗീതം- കമൽ പ്രശാന്ത്, പശ്ചാത്തല സംഗീതം- സാമുവൽ എബി, അസോസിയേറ്റ് ഡയറക്ടർ- ശ്യാം ശീതൾ, കലാസംവിധാനം- സുബൈർപങ്ങ്, വസ്ത്രാലങ്കാരം- ഇല, ചമയം- ലിബിൻ മോഹൻ, സൗണ്ട് ഡിസൈൻ- ധനുഷ് നയനാർ, പ്രൊഡക്ഷൻ കൺട്രോളർ- റെനിദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അതുൽ കുഡുംബാടൻ, പ്രൊജക്റ്റ് ഡിസൈനർ- അനീഷ് ആലപ്പാട്ട്, സ്റ്റിൽസ്- വിൻസെന്റ് സേവ്യർ, പി ആർ ഒ & മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. പോസ്റ്റർ ഡിസൈൻ- മനു ഡാവിഞ്ചി.
ചിത്രീകരണം തുടങ്ങുന്നു.
Comments
Post a Comment