1973 കാലഘട്ടത്തിൽ
നാടകത്തിന്റെ രംഗഭൂമിയിൽ അരങ്ങുവാണ
'മൂന്ന് പെണ്ണും കുറെ നാട്ടുകാരും' എന്ന നാടകത്തിനുവേണ്ടി ഭരത് പിജെ ആന്റണി എഴുതിയ 'മറക്കാൻ പറഞ്ഞാൽ' എന്ന് തുടങ്ങുന്ന ഗാനത്തിന് വർഷങ്ങൾക്കുശേഷം പഴയകാല നാടകത്തിന്റെ പശ്ചാത്തലത്തിൽ പുനരാവിഷ്കരണം നൽകി അണിയിച്ചൊരുക്കിയിരിക്കുന്നു.
ആലുവ ടാസ് ഓഡിറ്റോറിയത്തിൽവെച്ച് നടന്ന ചിത്രീകരണത്തിനിടയിൽ നിന്ന് സംവിധായകൻ മഹേഷ് മംഗലശ്ശേരിയും അഭിനേതാക്കളായ നിഖിൽ ജോയ്, സാനിക പത്മ എന്നിവർ.
വത്സ ക്രിയേഷനു വേണ്ടി വിവി ആന്റണി നിർമ്മിച്ച്, മഹേഷ് മംഗലശ്ശേരി ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. പിജെ ആന്റണിയുടെ വരികൾക്ക് ടികെ ശിവദാസൻ ആണ് ഇവിടെ പുനരാവിഷ്കരണത്തിന് സംഗീതം നൽകിയിരിക്കുന്നത് ലേഖ സേതുനാഥ് ആണ് ഗാനമാലപിച്ചിരിക്കുന്നത്. അഭിനേതാക്കൾ നിഖിൽ ജോയ്, സാനിക പത്മയും ആണ്. ഓർക്കസ്ട്രേഷൻ നൽകിയിരിക്കുന്നത് ശേഖർ ഇസ്മയിൽ, സൗണ്ട് മിക്സിങ് - അജിത്ത് ഏലൂർ, ക്യാമറ - നന്ദകുമാർ എസ്, എഡിറ്റിംഗ് - ഹരീഷ് ഹരിദാസ്,
ക്യാമറ യൂണിറ്റ് - ഗുരു ബാബു തട്ടകത്ത്, മേക്കപ്പ് വിവി ജോർജ്ജ്, സഹസംവിധാനം - ആർട്ടിസ്റ്റ് കുഞ്ഞപ്പൻ, സ്റ്റുഡിയോ ഇന്ത്യൻ കക്കു .
പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത് അതിനുപുറമേ മലയാളത്തിൽനിന്ന് അല്ലാതെ ഈ ഗാനത്തിന്റെ തമിഴ് പതിപ്പും പുറത്തുവന്നിട്ടുണ്ട്.
ലിങ്കുകൾ താഴെ നൽകുന്നവയാണ്.
Comments
Post a Comment