മൈന ക്രിയേഷൻസിന്റെ ബാനറിൽ ജെസ്പാൽ ഷണ്മുഖം സംവിധാനം ചെയ്യുന്ന "സ്വർഗ്ഗത്തിലെ കട്ടുറുമ്പ്" എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.
ധ്യാൻ ശ്രീനിവാസനും, ഗായത്രി അശോകനുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ശിവൻകുട്ടൻ വടയമ്പാടിയുടെ കഥയ്ക്ക് വിജു രാമചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ അശ്വഘോഷൻ നിർവഹിക്കുന്നു.
കെ.എൻ ശിവൻകുട്ടനും.
സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽലാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ കബിൽ ഗോപാലകൃഷ്ണൻ. സിനിമയുടെ പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ.എം, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, ആർട്ട് കോയ, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, മേക്കപ്പ് രാജീവ് അങ്കമാലി, സ്റ്റിൽസ് ശ്രീനി മഞ്ചേരി, പി ആർ ഓ ശിവപ്രസാദ്, ഡിസൈനിങ് മനു ഡാവിഞ്ചി.
സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംവിധായകൻ ജസ്പാൽ ഷൺമുഖം, ധ്യാൻ ശ്രീനിവാസൻ, കോബ്ര രാജേഷ്, ഉല്ലാസ് പന്തളം, സഹ സംവിധായകൻ രാജേഷ് കൊല്ലം തുടങ്ങിയവർ.
Comments
Post a Comment