മൈന ക്രിയേഷൻസിന്റെ ബാനറിൽ ജെസ്പാൽ ഷണ്മുഖം സംവിധാനം ചെയ്യുന്ന "സ്വർഗ്ഗത്തിലെ കട്ടുറുമ്പ്" എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചിരിക്കുന്നു. ശിവൻകുട്ടൻ വടയമ്പാടിയുടെ കഥയ്ക്ക് വിജു രാമചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായികയാവുന്നത് പുതുമുഖ താരം ഗായത്രി അശോകാണ്. ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ, അശ്വഘോഷനാണ് ക്യാമറ, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ N M, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ.
കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന, നർമ്മത്തിന് പ്രാധാന്യം നൽകിയുള്ള ഒരു ആക്ഷൻ സസ്പെൻസ് ത്രില്ലറാണ് "സ്വർഗത്തിലെ കട്ടുറുമ്പ് " .
Comments
Post a Comment