Skip to main content

Posts

Showing posts from August, 2022

ഒരു മഴ പെയ്താൽ എറണാകുളം ..........എറണാ.........കുളം ആവും

,'ഋഷഭ'; വമ്പൻ പ്രൊജക്റ്റുമായി മോഹൻലാൽ.

വമ്പൻ സിനിമ പ്രഖ്യാപനവുമായി മോഹൻലാൽ. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന 'ഋഷഭ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാറാണ്. ഇത് ഒരു വലിയ ക്യാൻവാസിലുള്ള ചിതമായിരിക്കുമെന്നും ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ വ്യക്തമാക്കി. എവിഎസ്  സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസിനൊപ്പം മറ്റ് ചിലരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . തലമുറകളുടെ കഥ പറയുന്ന ചിത്രത്തിൽ ഒരു പിതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുക. അദ്ദേഹത്തിന്റെ മകനായി അഭിനയിക്കുവാൻ തെലുങ്ക് നടന് വേണ്ടിയുള്ള തിരച്ചിലിലാണ് അണിയറ പ്രവർത്തകർ. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.  തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക. 'ഹേയ് ജൂഡി'നു ശേഷം തൃഷ എത്തുന്ന മലയാള ചിത്രം കൂടിയാണിത്.

മറക്കാൻ പറഞ്ഞാൽ

1973 കാലഘട്ടത്തിൽ  നാടകത്തിന്റെ രംഗഭൂമിയിൽ അരങ്ങുവാണ 'മൂന്ന് പെണ്ണും കുറെ നാട്ടുകാരും' എന്ന നാടകത്തിനുവേണ്ടി ഭരത് പിജെ ആന്റണി എഴുതിയ 'മറക്കാൻ പറഞ്ഞാൽ' എന്ന് തുടങ്ങുന്ന ഗാനത്തിന് വർഷങ്ങൾക്കുശേഷം പഴയകാല നാടകത്തിന്റെ പശ്ചാത്തലത്തിൽ പുനരാവിഷ്കരണം നൽകി അണിയിച്ചൊരുക്കിയിരിക്കുന്നു. ആലുവ ടാസ് ഓഡിറ്റോറിയത്തിൽവെച്ച് നടന്ന ചിത്രീകരണത്തിനിടയിൽ നിന്ന് സംവിധായകൻ മഹേഷ് മംഗലശ്ശേരിയും അഭിനേതാക്കളായ നിഖിൽ ജോയ്, സാനിക പത്മ എന്നിവർ. വത്സ ക്രിയേഷനു വേണ്ടി വിവി ആന്റണി നിർമ്മിച്ച്, മഹേഷ് മംഗലശ്ശേരി ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. പിജെ ആന്റണിയുടെ വരികൾക്ക് ടികെ ശിവദാസൻ ആണ് ഇവിടെ പുനരാവിഷ്കരണത്തിന് സംഗീതം നൽകിയിരിക്കുന്നത് ലേഖ സേതുനാഥ് ആണ് ഗാനമാലപിച്ചിരിക്കുന്നത്. അഭിനേതാക്കൾ നിഖിൽ ജോയ്, സാനിക പത്മയും ആണ്. ഓർക്കസ്ട്രേഷൻ നൽകിയിരിക്കുന്നത് ശേഖർ ഇസ്മയിൽ, സൗണ്ട് മിക്സിങ് - അജിത്ത് ഏലൂർ, ക്യാമറ - നന്ദകുമാർ എസ്, എഡിറ്റിംഗ് - ഹരീഷ് ഹരിദാസ്,  ക്യാമറ യൂണിറ്റ് - ഗുരു ബാബു തട്ടകത്ത്, മേക്കപ്പ് വിവി ജോർജ്ജ്, സഹസംവിധാനം - ആർട്ടിസ്റ്റ് കുഞ്ഞപ്പൻ, സ്റ്റുഡിയോ ഇന്ത്യൻ കക്കു .

സ്വർഗ്ഗത്തിലെ കട്ടുറുമ്പിന്റെ ലൊക്കേഷൻ കാഴ്ചകൾ

മൈന ക്രിയേഷൻസിന്റെ ബാനറിൽ ജെസ്പാൽ ഷണ്മുഖം സംവിധാനം ചെയ്യുന്ന "സ്വർഗ്ഗത്തിലെ കട്ടുറുമ്പ്" എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. ധ്യാൻ ശ്രീനിവാസനും, ഗായത്രി അശോകനുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ശിവൻകുട്ടൻ വടയമ്പാടിയുടെ കഥയ്ക്ക് വിജു രാമചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ അശ്വഘോഷൻ നിർവഹിക്കുന്നു. സിനിമയുടെ സംവിധായകൻ ജസ്പാൽ ഷൺമുഖവും, കഥാകൃത്ത്  കെ.എൻ ശിവൻകുട്ടനും. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽലാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ കബിൽ ഗോപാലകൃഷ്ണൻ. സിനിമയുടെ പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ.എം, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, ആർട്ട് കോയ, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, മേക്കപ്പ് രാജീവ് അങ്കമാലി, സ്റ്റിൽസ് ശ്രീനി മഞ്ചേരി, പി ആർ ഓ ശിവപ്രസാദ്, ഡിസൈനിങ് മനു ഡാവിഞ്ചി. സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംവിധായകൻ ജസ്പാൽ ഷൺമുഖം, ധ്യാൻ ശ്രീനിവാസൻ, കോബ്ര രാജേഷ്, ഉല്ലാസ് പന്തളം, സഹ സംവിധായകൻ രാജേഷ് കൊല്ലം തുടങ്ങിയവർ.

സ്വർഗത്തിലെ കട്ടുറുമ്പ് .....

മൈന ക്രിയേഷൻസിന്റെ ബാനറിൽ ജെസ്പാൽ ഷണ്മുഖം സംവിധാനം ചെയ്യുന്ന "സ്വർഗ്ഗത്തിലെ കട്ടുറുമ്പ്" എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിലും  പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചിരിക്കുന്നു. ശിവൻകുട്ടൻ വടയമ്പാടിയുടെ കഥയ്ക്ക് വിജു രാമചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.   ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ  നായികയാവുന്നത് പുതുമുഖ താരം ഗായത്രി അശോകാണ്.  ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ, അശ്വഘോഷനാണ് ക്യാമറ, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ N M, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ.  കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന, നർമ്മത്തിന് പ്രാധാന്യം നൽകിയുള്ള ഒരു ആക്ഷൻ സസ്പെൻസ് ത്രില്ലറാണ് "സ്വർഗത്തിലെ കട്ടുറുമ്പ് " .