മുരളീ ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ടൈസണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം എത്തുമെന്നും പൃഥ്വി പറയുന്നു. കെജിഎഫ് നിർമാതാക്കളായ ഹൊംബാളെ ഫിലിംസാണ് സിനിമ നിർമിക്കുന്നത്. കെജിഎഫ് 2ന്‍റെ കേരളത്തിൽ വിതരണത്തിന് എടുത്തത് പൃഥ്വിരാജായിരുന്നു. കേരളത്തിൽ നിന്നൊരു പാൻ ഇന്ത്യ ചിത്രമെന്ന സൂചനകൾ കൂടിയാണ് ടൈസൺ എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ചിത്രത്തിൽ ആരൊക്കെ എന്ന കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ ഇപ്പോൾ ഉണ്ടായിട്ടില്ല.
Comments
Post a Comment