കേരളത്തിന് അകത്തും പുറത്തുമായി കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച, കുഴല്‍പ്പണം, കഞ്ചാവ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.കൊടകര, പുതുക്കാട്, തൃശ്ശൂര്‍ ഈസ്റ്റ്, നെടുപുഴ, എറണാകുളം ചെങ്ങമനാട്, 'വയനാട് സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും, കേരളത്തിനു പുറത്ത് ഗുണ്ടല്‍പേട്ട് സ്റ്റേഷനിലും, ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസില്‍ കഞ്ചാവ് കേസുകളിലും പ്രതിചേര്‍ക്കപ്പെട്ടയാളാണ് ഷൈജു.
കൊലപാതകം ഉൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ കുറ്റകൃത്യങ്ങൾ നടത്തിയ കൊടകര പന്തല്ലൂർ മച്ചിങ്ങൽ ഷൈജുവിനെ (43) ഒരാഴ്ച മുൻപാണു തൃശൂർ റൂറൽ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. വിലക്കു ലംഘിച്ചു ജില്ലയിൽ പ്രവേശിച്ചാൽ വിചാരണ കൂടാതെ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാം. തൃശൂർ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തിന്റെ തലവനായിരുന്ന ഷൈജു, പിന്നീടു കുഴൽപ്പണം തട്ടിപ്പ് സംഘത്തിന്റെ നേതാവായി മാറിയിരുന്നു...
Comments
Post a Comment