സംസ്ഥാനത്തെ ആദ്യത്തെ കണ്ടക്ടർ കം ഡ്രൈവർ എന്ന ബഹുമതി പത്തനംതിട്ട സ്വദേശിയായ സിയാദിന് സ്വന്തം. സുൽത്താൻ ബത്തേരി-പാലാ-പത്തനംതിട്ട സൂപ്പർഫാസ്റ്റിൽ കണ്ടക്ടർക്കു പുറമേ ഡ്രൈവർ ജോലി കൂടി സിയാദ് നിർവഹിക്കും.
ദീർഘദൂര സർവിസുകളിൽ കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ഡ്രൈവർ കം കണ്ടക്ടർമാരാണ് ജോലി നോക്കിയിരുന്നത്. ഡ്രൈവിങ്ങ് ലൈസൻസുള്ള കണ്ടക്ടർമാർക്ക് തിരികെ ഡ്രൈവറായും ജോലി ചെയ്യാമെന്ന് അടുത്തിടെ കെ.എസ്.ആർ.ടി.സി എം.ഡി ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടർന്ന് ആദ്യം അപേക്ഷ നൽകിയത് സിയാദ് ആയിരുന്നു.
Comments
Post a Comment