നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടൻ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് നടത്തുന്ന റെയ്ഡ് നാലുമണിക്കൂർ പിന്നിട്ടു. രാവിലെ 11:30-ഓടെ ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തിയ അന്വേഷണസംഘം ഇപ്പോഴും റെയ്ഡ് തുടരുകയാണ്. ദിലീപിന്റെ നിർമാണക്കമ്പനിയിലും സഹോദരൻ അനൂപിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഭർത്താവ് ഉപേഷിച്ചവർ, ബി പി എൽ കുടുംബത്തിൽപെട്ടവർ, പെൺമക്കൾ മാത്രമുള്ളവർ തുടങ്ങിയവർക്ക് 50000 രൂപ വരെ വീടിന്റെ അറ്റകുറ്റപ്പണിക്ക് സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും ലഭിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പു നൽകുന്ന ഈ ധനസഹായം മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന മത വിഭാഗങ്ങളിൽപ്പെട്ടവർക്കായിരിക്കും ലഭിക്കുക. അപേക്ഷകന്റെ പേരിലുള്ള വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കൂടുതൽ ആവരുത് . അപേക്ഷകൻ കുടുംബത്തിലെ ഏക വരുമാനദായകൻ ആയിരിക്കണം. പത്തു വർഷത്തിനിടെ മറ്റു വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഭവന നിർമാണത്തിനോ അറ്റകുറ്റപ്പണിക്കോ ആനുകൂല്യം ലഭിച്ചവർ ഈ സഹായത്തിന് അർഹരായിരിക്കില്ല. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ള മക്കളുള്ള വിധവകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിൽ സെപ്റ്റംബർ 30-നു മുൻപ് അപേക്ഷ നൽകണം. കരം ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന താമസ സർട്ടിഫിക്കറ്റ് തു...
Comments
Post a Comment