ടൊവിനോ തോമസ് നായകനാകുന്ന 'മിന്നല്‍ മുരളി' നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് ജിയോ മാമി ഫിംലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുമെന്ന് ബോളിവുഡ് താരവും ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍ ചെയര്‍പേഴ്‌സണുമായ പ്രിയങ്ക ചോപ്ര. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.
അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Comments
Post a Comment