ഗുരുവായൂരിൽ വച്ച് നടന്ന 'ഥാര്‍' (Mahindra Thar) ലേലത്തില്‍ പങ്കെടുത്ത എറണാകുളം സ്വദേശിയായ പ്രവാസി അമല്‍ മുഹമ്മദലിയാണ് പരാതിയുമായി വന്നിരുന്നത്. ലേലത്തിന് ശേഷം വാഹനം വിട്ടുനല്‍കാനാകില്ലെന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഇപ്പോഴത്തെ നിലപാട്. ഇത് ശരിയല്ല, വാഹനം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ദേവസ്വത്തിന് പറയാനാകില്ല. ലേലം റദ്ദാക്കിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് അമല്‍ മുഹമ്മദലി പറഞ്ഞു. അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. അമൽ മുഹമ്മദ് അലി പതിനായിരം രൂപ കൂട്ടി വിളിച്ചാണ് 'ഥാർ' സ്വന്തമാക്കിയത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. തരാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ലേലം വച്ചത് എന്തിനാണെന്ന് അമല്‍ മുഹമ്മദലി ചോദ്യം
News Access is a website that aims to bring the latest news to its readers as quickly as possible......