പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർ കമ്പനി ഇലക്ട്രിക്ക് സ്‍കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നു. ചൈനയിൽ ആണ് ഹോണ്ട ഇലക്ട്രിക് ടൂ വീലർ സെഗ്മെന്റിൽ ഇറങ്ങിയിരിക്കുന്നത്. ഹോണ്ടയുടെ ചൈനീസ് വിഭാഗമായ വുയാങ് ഹോണ്ട യു-ഗോ എന്ന പേരിൽ ഒരു പുതിയ ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു
48V 30Ah ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഹോണ്ട യു-ഗോയിൽ ഉപയോഗിച്ചിരിക്കുന്നത്.റെഗുലർ, ലോ-സ്പീഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്‍കൂട്ടര്‍ എത്തുന്നത്.റെഗുലർ മോഡലിൽ 1.2kW ഹബ് മോട്ടോറും ലോ-സ്‍പീഡ് വേരിയന്‍റിന് ശക്തി കുറഞ്ഞ 800W മോട്ടോർ ലഭിക്കുന്നു. കരുത്ത് കൂടിയ പതിപ്പ് പരമാവധി 65 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. അതേസമയം യു-ഗോയുടെ ലോ-സ്പീഡ് വേരിയന്റ് 130 കിലോമീറ്റർ റേഞ്ചും വാഗ്‌ദാനം ചെയ്യും. റെഗുലർ വേരിയന്റ് പരമാവധി 53 കിലോമീറ്റർ വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്.
യു-ഗോ ലോ-സ്‍പീഡ് പതിപ്പിന് 91,700 രൂപ, റെഗുലർ പതിപ്പിന് 86,000 രൂപ എന്നിങ്ങനെയാണ് വിലകള്‍.
Comments
Post a Comment