ചിപ്പ് [ സെമി കണ്ടക്ടറുകൾ] വലുപ്പത്തിൽ വളരെ ചെറുതാണ് എന്നാൽ ലോകത്തിലെ വാഹന വ്യവസായം, ഇലക്ട്രോണിക്സ് , ഐട്ടി മേഖലയിലെല്ലാം ചിപ്പിന്റെ സ്ഥാനം അത്രെ ചെറുതല്ല
കൊവിഡിന്റെ രണ്ടാം വരവ് കൂടി ആയപ്പോൾ ചിപ്പിന്റെ ക്ഷാമം വളരെ രൂക്ഷമായി . വമ്പൻ കാർ നിർമാതാക്കൾ വരെ ഈ കുഞ്ഞന്റെ മുൻമ്പിൽ മുട്ടുകുത്തി .
വാഹനത്തിന് ആവശ്യക്കാർ കൂടിയതോടെ കാർ നിർമാണത്തിന് ആവശ്യമായ ചിപ്പ് ലഭിക്കാതായി . ചിപ്പിന്റെ ഈ ക്ഷാമം കമ്പനികളുടെ ഓഹരി വിപണിയിലെ പ്രകടനത്തെ പോലും ബാധിച്ചു
വാഹന കമ്പനികൾ മാത്രമല്ലെ മൊബെയിൽ നിർമാണ മേഖലയെ ഉൾപ്പെടെ ക്ഷാമം ബാധിച്ചു. ഇതിന്റെ ഫലമായി വില വർധനവ് പ്രതിഫലിച്ചു തുടങ്ങി ചിപ്പ് നിർമാണ കമ്പനികൾ ക്ഷാമം കുറക്കാൻ പുതിയ നിർമ്മാണ യൂണിറ്റുകൾ തുടങ്ങി എങ്കിലും ഇത് പഴയ നിലയിലാവാൻ മൂന്ന് വർഷമെങ്കിലും എടുക്കും
ക്രൂഡ് ഓയിൽ , റിഫൈൻഡ് ഓയിൽ, കാറുകൾ എന്നിവ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കുന്നത് ചിപ്പുകൾ ആണ് . അടിസ്ഥാന സൗകര്യ ഉൽപന്നമായിട്ടാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിക്കുന്നത്
വൈദ്യുത ചാലകമായ സിലിക്കോൺ ആണ് ചിപ്പ് നിർമ്മാണത്തിലെ പ്രധാന ഘടകം. മൊബെയിൽ ഫോൺ മുതൽ കോടികൾ വിലമതിക്കുന്ന കാറുകളുടെ നിർമാണത്തിൽ വരെ പ്രധാന ഘടകം ആണ് ഇത്തരം ഇലക്ട്രോണിക്ക് ചിപ്പുകൾ .ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന രീതികളെ വരെ ഈ ചിപ്പ് ക്ഷാമം ബാധിച്ചു
2023 അവസാനത്തോടെ മാത്രമേ ചിപ്പ് ക്ഷാമം അവസാനിക്കു എന്നാണ് പ്രമുഖ പ്രോസസ്സർ നിർമ്മാതാക്കളായ ഇന്റലിന്റെ CEO പാറ്റ് ഗെൽസിങ്ങർ പറയുന്നത്
Comments
Post a Comment