ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേർന്ന് നിർമ്മിച്ച വാക്സിനാണ് കോവാക്സിൻ .ഭാരത് ബയോടെക്കിന്റെ കോവിഡ് -19 വാക്സിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം ഈയാഴ്ച ലഭിച്ചേക്കും. WHO അംഗീകാരം നേടിയാൽ വിദേശയാത്രനടത്തുന്നവർക്കും കോവാക്സിൻ സ്വീകരിക്കാം.
കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയും ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥനെ കണ്ട് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ അംഗീകരിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തിയിരുന്നു.
കഴിഞ്ഞ ജൂണിൽ , WHO എമർജൻസി യൂസ് ലിസ്റ്റിംഗ് പ്രൊസീജറിന് (EUL) ഒരു പ്രീ-സബ്മിഷൻ മീറ്റിംഗും നടത്തിയിരുന്നു.
ഫൈസർ,ബയോഎൻടെക്, ആസ്ട്രാസെനേക്ക, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ, സിനോഫാം എന്നിവരുടെ കോവിഡ് -19 വാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചു.
Comments
Post a Comment