സുരക്ഷാ വീഴ്ച്ച വരുത്തി എന്നാരോപിച്ച് ക്ഷേത്രം സുരക്ഷാ ജീവനകാർക്ക് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടിസ് നൽകി.ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ അമ്പല നടയിലേക്ക് സുരക്ഷാ ഉദ്യേഗസ്ഥർ കടത്തിവിട്ടിരുന്നു.
മോഹൻലാലിന്റെ കാർ മാത്രം കടത്തിവിട്ടതിന്റെ കാരണം
വ്യക്തമാക്കണമെന്നാണ് നോട്ടിസിൽ പറയുന്നത്. മൂന്നു സുരക്ഷാ ജീവനക്കാരെ ജോലിയിൽനിന്നു മാറ്റിനിർത്താനും അഡ്മിനിസ്ട്രേറ്റർ നിർദേശം നൽകി.
അതേസമയം, ഭരണസമിതി അംഗങ്ങൾ മോഹൻലാലിനൊപ്പം ഉള്ളതുകൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.
Comments
Post a Comment