സ്വാതന്ത്ര്യ ദിനത്തിലാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇ വി സ്റ്റാര്‍ട്ടപ്പായ സിംപിള്‍ എനര്‍ജിയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ സിംപിള്‍ വണ്‍ ഇന്ത്യന്‍ വിപണയില്‍ അവതരിപ്പിക്കുന്നത്. മണിക്കൂറില്‍ 105 കിലോമീറ്റര്‍ ആണ് ബൈക്കിന്റെ വേഗത. ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ണ ചാര്‍ജിംഗ് സാധ്യമാകും. വെറും ഒരു മിനുട്ട് ചാര്‍ജിംഗില്‍ 2.5 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.
ചുരുങ്ങിയ ദിവസങ്ങള്‍ക്കകം 30,000ത്തോളം ബുക്കിംഗുകളാണ് സ്‌കൂട്ടറിന് ലഭിച്ചത്. 1.10 ലക്ഷം രൂപയാണ് വാഹനത്തിന് വില. 1,947 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം. സ്വാതന്ത്ര്യം ലഭിച്ച വര്‍ഷത്തിന്റെ സ്മരണയിലാണ് ബുക്കിംഗ് തുക 1947 ആയി നിശ്ചയിച്ചിരിക്കുന്നത്.
Comments
Post a Comment